Join News @ Iritty Whats App Group

അഭിപ്രായം പറയാനുള്ള ആർജ്ജവം അടിയറവ് വെക്കരുത്; പോരാട്ടം തുടരുക തന്നെ'; കുറിപ്പുമായി പി പി ദിവ്യ

അഭിപ്രായം പറയാനുള്ള ആർജ്ജവവും അടിയറവ് വെക്കരുതെന്നും പോരാട്ടം തുടരുക തന്നെയെന്നും ദിവ്യ കുറിച്ചു.


ഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി പി പി ദിവ്യ. അഭിപ്രായം പറയാനുള്ള ആർജ്ജവവും അടിയറവ് വെക്കരുതെന്നും പോരാട്ടം തുടരുക തന്നെയെന്നും ദിവ്യ കുറിച്ചു. ചിത്രകാരൻ പൊന്ന്യം ചന്ദ്രന്‍റെ വരികളും വരയുമാണ് പി പി ദിവ്യ ഫേസ് ബുക്കിൽ പങ്കുവച്ചത്.

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടത്.

കുറിപ്പിന്‍റെ പൂർണരൂപം ഇങ്ങനെ

"എല്ലാ പ്രതിസന്ധിയെയും
ഏതവസരത്തിലും മറികടക്കാനാവണം....
അനീതി കൺകുളിർക്കെ
കാണാനുള്ള കരുത്തും
അഭിപ്രായം പറയാനുള്ള
ആർജ്ജവവും
അടിയറവ് വെക്കരുത്
പോരാട്ടം തുടരുക തന്നെ..
പ്രിയ ചിത്രകാരൻ പൊന്ന്യം ചന്ദ്രേട്ടന്റെ വരികളും വരയും നൽകിയ ഊർജത്തിന് നന്ദി...."

Post a Comment

Previous Post Next Post
Join Our Whats App Group