പാല്‍ചുരം: കൊട്ടിയൂർ പാല്‍ചുരത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവർക്ക് പരിക്ക്.
തമിഴ്നാട് സ്വദേശി ബാലമുരുകനാണ് (55) പരിക്കേറ്റത്. ചുമലെല്ലിന് പരിക്കേറ്റ ബാലമുരുകനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബീഹാറില്‍ നിന്ന് കണ്ണൂരിലേക്ക് മൈദയുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ബ്രേക്ക് നഷ്ടപ്പെട്ടെന്ന് മനസിലായതോടെ ഡ്രൈവർ റോഡരികിലെ കാനയിലേക്ക് വാഹനമിറക്കി മണ്‍തിട്ടയില്‍ ഇടിപ്പിച്ചു നിർത്തുകയായിരുന്നു. മതിയായ മുന്നറിയിപ്പ് ബോർഡുകളില്ലാത്തത് കാരണം ചുരത്തിന്‍റെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
Post a Comment