Join News @ Iritty Whats App Group

ലിവിംഗ് ടുഗദറില്‍ നല്‍കിയ സ്വര്‍ണ്ണവും പണവും തിരിച്ച് ചോദിച്ചു; കാമുകി വിഷം കൊടുത്തു കൊല്ലാന്‍ നോക്കിയെന്ന് കാമുകന്‍

ന്യൂഡല്‍ഹി: ലിവ്-ഇന്‍ ബന്ധത്തിനിടെ നല്‍കിയ പണവും ആഭരണങ്ങളും തിരികെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കാമുകിയും കൂട്ടാളികളും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയും നിര്‍ബ്ബന്ധപൂര്‍വ്വം വിഷം കൊടുക്കുകയും ചെയ്തതായി പരാതി. പ്രതികള്‍ ഒളിവില്‍ പോയെങ്കിലും ഇര ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ താമസിക്കുന്ന ശൈലേന്ദ്ര ഗുപ്തയാണ് അക്രമത്തിന് ഇരയായത്.



മഹോബയിലെ ഒരു സ്വകാര്യ കമ്പനിയില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന ഇയാള്‍ നാല് വര്‍ഷം മുമ്പ് കാലിപഹാരി ഗ്രാമത്തില്‍ നിന്നുള്ള ഒരു സ്ത്രീയെ കണ്ടുമുട്ടുകയും സൗഹൃദത്തിലാകുകയും ചെയ്തു. ആദ്യ സൗഹൃദം താമസിയാതെ പ്രണയമായി മാറിയപ്പോള്‍ ദമ്പതികള്‍ ഒരു വാടക വീട്ടില്‍ ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചു. ശൈലേന്ദ്ര പിന്നീട് തന്റെ കാമുകിക്ക് ലക്ഷക്കണക്കിന് രൂപയുടെ വിലകൂടിയ ആഭരണങ്ങളും ഏകദേശം 4 ലക്ഷം രൂപ പണവുമായി ഓണ്‍ലൈന്‍ കൈമാറ്റവും നല്‍കി.



കാലക്രമേണ, സ്ത്രീ ശൈലേന്ദ്രയില്‍ നിന്ന് അകന്നു നില്‍ക്കുകയും മറ്റൊരാളെ കണ്ടുമുട്ടാന്‍ തുടങ്ങുകയും അയാളുമായി പ്രണയത്തിലാകുകയും ചെയ്തതോടെ ഇവര്‍ വേര്‍പിരിഞ്ഞു. നല്‍കിയ പണവും ആഭരണങ്ങളും തിരികെ നല്‍കണമെന്ന് ശൈലേന്ദ്ര ആവശ്യപ്പെട്ടതോടെ സംഘര്‍ഷം രൂക്ഷമായി. സംഭവ ദിവസം, ശൈലേന്ദ്ര തന്റെ സാധനങ്ങള്‍ എടുക്കാന്‍ വാടകവീട്ടില്‍ എത്തുകയും അയാള്‍ തന്റെ മുന്‍ പങ്കാളി യോട് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സംസാരിക്കുകയും സാധനങ്ങള്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.



തുടര്‍ന്ന് സ്ത്രീ സദാബ് ബേഗ്, ദീപക്, ഹാപ്പി എന്നീ കൂട്ടാളികള്‍ക്കൊപ്പം അയാളെ ആക്രമിച്ചതായും നിര്‍ബ്ബന്ധിപ്പിച്ച വിഷം കഴിക്കാന്‍ നിര്‍ബന്ധിച്ചതായും ആരോപിക്കപ്പെടുന്നു. ആക്രമണത്തെത്തുടര്‍ന്ന്, ശൈലേന്ദ്രയുടെ നില ഗുരുതരമാവുകയും അടിയന്തര വൈദ്യസഹായത്തിനായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.



ആക്രമണത്തിന് പുറമേ, തന്റെ മുന്‍ പങ്കാളിക്കും കൂട്ടാളികള്‍ക്കുമെതിരെ ശൈലേന്ദ്ര കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അവര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും തന്റെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തിരികെ ആവശ്യപ്പെട്ടാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അയാള്‍ ആരോപിക്കുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group