Join News @ Iritty Whats App Group

കൊല്ലം ചുവന്നു, ആശ്രാമം മൈതാനം ഒരുങ്ങി; നാളെ സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം

സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറി. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിനായാണ് കൊല്ലം തയ്യാറെടുക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെഎന്‍ ബാലഗോപാല്‍ പാതാക ഉയര്‍ത്തി.

മധുരയില്‍ ഏപ്രില്‍ 2 മുതല്‍ 6 വരെ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായാണ് കൊല്ലത്തെ സംസ്ഥാന സമ്മേളനം. കോടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് പ്രതിനിധി സമ്മേളനം. പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 44 നിരീക്ഷകരും അതിഥികളും ഉള്‍പ്പടെ 530 പേരാണ് ഇത്തവണ പ്രതിനിധികളായിട്ടുള്ളത്.

മാര്‍ച്ച് 9ന് ആണ് സമ്മേളനത്തിന്റെ സമാപനം. വയലാറില്‍ നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു നയിച്ച ദീപശിഖാ ജാഥയും കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത നയിച്ച കൊടിമര ജാഥയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് നയിച്ച പതാകജാഥയും വൈകുന്നേരം ആശ്രാമം മൈതാനിയിലെ പൊതുസമ്മേളന നഗരിയിലേയ്ക്ക് നേരത്തെ എത്തിച്ചേര്‍ന്നിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group