Join News @ Iritty Whats App Group

ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല വിഭജിക്കില്ല: പൊതുവിദ്യാഭ്യാസ വകുപ്പ്‌


രിട്ടി: സംസ്‌ഥാനത്തെ എറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ ഇരിട്ടിയെ വിഭജിച്ച്‌ പേരാവൂര്‍ ആസ്‌ഥാനമായി വിദ്യാഭ്യാസ ഉപജില്ല സ്‌ഥാപിക്കണമെന്ന പതിറ്റാണ്ടുകള്‍ നീണ്ട ആവശ്യത്തിനോട്‌ മുഖം തിരിച്ച സര്‍ക്കാര്‍.


ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല വിഭജിച്ച്‌ പേരാവൂര്‍, ഇരിട്ടി എന്നിങ്ങനെ രണ്ട്‌ ഉപജില്ലകളായി വിഭജിക്കണമെന്ന അധ്യാപകരുടെയും ജീവനക്കാരുടെയും ഏറെ വര്‍ഷത്തെ ആവശ്യമാണ്‌ സര്‍ക്കാര്‍ നിരാകരിച്ചത്‌. ഉപജില്ല വിഭജിച്ച്‌ രണ്ട്‌ ഉപജില്ലാ കേന്ദ്രങ്ങളായി പ്രവര്‍ത്തനമാരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കീഴൂര്‍ വി യുപി സ്‌കൂള്‍ അറബിക്‌ അധ്യാപകന്‍ കെ.കെ.അബ്‌ദുള്‍ അസീസ്‌ കഴിഞ്ഞ നവകേരള സദസ്സില്‍ വെച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രിക്കും മറ്റ്‌ വകുപ്പ്‌ മേധാവികള്‍ക്കും നല്‍കിയ നിവേദനത്തിനു മറുപടിയായാണ്‌ ഇരിട്ടി ഉപജില്ല വിഭജനം എന്ന അജണ്ട സര്‍ക്കാരിനില്ലെന്നും ഈ ആവശ്യം പരിഗണിക്കാന്‍ സാധിക്കില്ലെന്നുമുള്ള രേഖാമൂലമുള്ള അറിയിപ്പ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയത്‌.


ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടു പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 3 തലങ്ങളും സംയോജിപ്പിച്ചു കൊണ്ട്‌ ഏകീകൃത ഡയറക്‌ടറേറ്റിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്നതിനും അതിനനുസൃതമായി ഓഫിസുകളുടെ സംയോജനവും നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ആയതിനാല്‍ നിലവില്‍ ഇരിട്ടി ഉപജില്ല രണ്ട്‌ വിദ്യാഭ്യസ ഉപജില്ലകളായി വിഭജിക്കാന്‍ നിര്‍വാഹമില്ലെന്നാണ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മറുപടിയില്‍ പറയുന്നത്‌. ഇരിട്ടി, പേരാവൂര്‍ ബ്ലോക്കുകളിലായി വയനാടിന്റെ അതിര്‍ത്തി പങ്കിടുന്ന കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത്‌ മുതല്‍ കര്‍ണ്ണാടകയുടെ അതിര്‍ത്തി പങ്കിടുന്ന പായം പഞ്ചായത്തു വരെ 103 വിദ്യാലയങ്ങളാണ്‌ ഇരിട്ടി ഉപജില്ലയില്‍ ഉള്ളത്‌.


വയനാടിന്റെ അതിര്‍ത്തി പ്രദേശമായ ഏലപ്പീടിക മുതല്‍ കര്‍ണ്ണാടകത്തിന്റെ അതിര്‍ത്തിയായ പേരട്ട വരെ നീണ്ടു കിടക്കുന്ന മലയോര പ്രദേശങ്ങളില്‍ നിന്ന്‌ സ്‌കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണപരമായ ആവശ്യങ്ങള്‍ക്കുമായി ഇരിട്ടി ഉപജില്ലാ ഓഫിസ്‌ ആസ്‌ഥാനമായ ഇരിട്ടിയിലെത്തിച്ചേരുന്നത്‌ ഏറെ ബുദ്ധിമുട്ടിയാണ്‌. ഇതിനു പരിഹാരമായാണ്‌ ഇരിട്ടിയെ വിഭജിച്ച്‌ പേരാവൂര്‍ കേന്ദ്രമാക്കി മറ്റൊരു വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്ന ആവശ്യമുയര്‍ന്നത്‌.

Post a Comment

Previous Post Next Post
Join Our Whats App Group