Join News @ Iritty Whats App Group

സുനിത വില്യംസ് ഉടന്‍ ഭൂമിയിലേക്ക് മടങ്ങും; സ്ഥിരീകരിച്ച് നാസ

കഴിഞ്ഞ ജൂണില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയതിന് പിന്നാലെ മടങ്ങി വരവ് അനശ്ചിതത്വത്തിലായ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, സഹ യാത്രികന്‍ ബുച്ച് വില്‍മോറും ഈ മാസം 16ന് ഭൂമിയിലേക്ക് മടങ്ങും. നാസ ഔദ്യോഗികമായി പങ്കുവച്ചതാണ് സുപ്രധാന വിവരം.



സ്‌പേസ് എക്‌സിന്റെ ക്രൂ 9 മിഷനിലാണ് ഇരുവരും ഭൂമിയിലേക്ക് തിരിച്ചെത്തുക. ഐഎസ്എസിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന അമേരിക്കയുടെ നിക്ക് ഹോഗ്, റഷ്യയുടെ അലക്സാണ്ടര്‍ ഗോര്‍ബാനോവ് എന്നിവര്‍ക്കൊപ്പമാണ് യാത്ര. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയത്.



ബോയിങ് കമ്പനി പുതിയതായി വികസിപ്പിച്ച സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഇരുവരും യാത്ര തിരിച്ചത്. തുടര്‍ന്ന് ഇവരുടെ മടക്കവാഹനത്തിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ജൂണ്‍ മുതല്‍ ബഹിരാകാശത്ത് കുടുങ്ങിയത്. ഇവര്‍ പോയ ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ ന്യൂമെക്‌സികോയിലെ വൈറ്റ് സാന്‍ഡ് സ്‌പേസ് ഹാര്‍ബറില്‍ സെപ്റ്റംബര്‍ 6ന് തിരികെയെത്തിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group