Join News @ Iritty Whats App Group

‘മരിക്കുന്നത് വരെ രാഷ്ട്രീയത്തിൽ തുടരില്ല’; രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഈയിടെ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ചുള്ള വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസ്സ് മലയാളം പോഡ്കാസ്റ്റ് വർത്തമാനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.” മരിക്കുന്നത് വരെ രാഷ്ട്രീയത്തിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന ആളല്ല താൻ. ഞാനൊരു പ്രായം മനസ്സിൽ കണ്ടുവെച്ചിട്ടുണ്ട്. അന്ന് ഞാൻ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും. പൂർണ ഇഷ്ടത്തോടെയായിരിക്കും ഇത്. പുതുതലമുറ എന്നെ മറികടന്ന് പോകുന്നത് സന്തോഷത്തോടെ കാണാനാകണം. നമ്മളെക്കാൾ കഴിവുള്ളർ നമ്മുടെ ചുറ്റുമുണ്ട്”. വിഡി സതീശൻ പറഞ്ഞു.

കേരളത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും അവകാശപ്പെടാനാകാത്ത ശക്തമായ നേതൃത്വം യുഡിഎഫിനുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.” കഴിഞ്ഞ മൂന്നര വർഷം കൊണ്ട് ശക്തമായ രണ്ടാം നിര, മൂന്നാം നിര കോൺഗ്രസ് വളർത്തിയിട്ടുണ്ട്. നിയമസഭയിൽ യുവാക്കളാണ് കോൺഗ്രസിനെ നയിക്കുന്നത്. മഹിളാ കോൺഗ്രസ്, കെഎസ് യു, യൂത്ത് കോൺഗ്രസ് എന്നിവയിൽ എല്ലാം ശക്തമായ നേതൃത്വമുണ്ട്. കേരളത്തിൽ കോൺഗ്രസിന്റെ ഭാവി സുരക്ഷിതമാണ്”- വിഡി സതീശൻ പറഞ്ഞു.

കോൺഗ്രസ് പാർട്ടിയിൽ ഗ്രൂപ്പെന്നത് ഒരു യാഥാർഥ്യമാണെന്ന് വിഡി സതീശൻ പറഞ്ഞു. കോൺഗ്രസിൽ ഗ്രൂപ്പില്ലായെന്ന് ഞാൻ പറയുന്നില്ല. ഗ്രൂപ്പുണ്ട്. എല്ലാക്കാലത്തും കോൺഗ്രസിൽ ഗ്രൂപ്പുണ്ട്. പല തോൽവിയുടെയും കാരണം ഗ്രൂപ്പുകളുടെ അതിപ്രസരമാണ്- സതീശൻ പറഞ്ഞു. കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കെല്ലാം ഗ്രൂപ്പുണ്ടായിരുന്നു. പാർട്ടിയേക്കാൾ വലുതല്ല, ഗ്രൂപ്പെന്ന് യാഥാർഥ്യം ഞങ്ങൾക്കുണ്ട്. കഴിഞ്ഞ 60 വർഷത്തെ സംസ്ഥാന കോൺഗ്രസ് ചരിത്രത്തിൽ ഗ്രൂപ്പുകളുടെ അതിപ്രസരണം ഏറ്റവും കുറവുള്ള കാലഘട്ടമാണിത്.-വിഡി സതീശൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group