Join News @ Iritty Whats App Group

കുഞ്ഞിന്റെ മനുഷ്യാവകാശത്തിന് വില നൽകുന്നില്ല, വീട്ട് പ്രസവങ്ങളിലെ അപകടം ചൂണ്ടി കാട്ടി ഹൈക്കോടതിയിൽ റിട്ട് ഹർജി; ആരോഗ്യവകുപ്പിന് നിർണായകം





വീട്ടിൽ പ്രസവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയിൽ വിവാദം ഉയരുന്നതിനിടയിൽ വീട്ടിലെ പ്രസവങ്ങളിലെ അപകടം ചൂണ്ടി കാട്ടി ഹൈക്കോടതിയിൽ റിട്ട് ഹർജി. വനിതാ ഡോക്ടറായ കെ പ്രതിഭയാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്.



രഹസ്യമായി വീട്ട് പ്രസവങ്ങൾ നടന്ന് കഴിഞ്ഞാൽ വളരെ വേഗം ജനന സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന ധാരണയാണ് അപകടകരമായ വീട്ട് പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് ഹർജിയിൽ പറയുന്നത്. കേസ് ഹൈക്കോടതി ഈ മാസം 20ന് പരിഗണിക്കും. കേസിലെ വിധിയാണ് ആരോഗ്യ വകുപ്പിന് നിർണായകമായിരിക്കും.



വീട്ട് പ്രസവങ്ങൾ ഇന്നത്തെ കാലത്ത് സുരക്ഷിതമായി കാണുവാൻ കഴിയുന്നതല്ല. വീട്ടിലെ പ്രസവം അപകടകരമല്ല എന്നുള്ള തെറ്റായ സന്ദേശം സമൂഹത്ത് ചിലരുടെ ഇടയിലെങ്കിലും നിലനിൽക്കുകയും പ്രോത്സാഹിപ്പിക്കുവാൻ നേരിട്ടല്ലാതെ പ്രചാരണവും നടക്കുന്നുണ്ട്. ഗർഭിണികളായ സ്ത്രീയുടെ വയറിൽ വളരുന്ന ഗർഭസ്ഥ ശിശുവിനും ഉദരത്തിൽ വളരുമ്പോഴും പ്രസവത്തിലൂടെ പുറത്ത് വരുമ്പോഴും കൃത്യതയുള്ള മനുഷ്യാവകാശത്തിന് അർഹതയുണ്ട്. ആയത് സംരക്ഷിക്കേണ്ടത് അമ്മയ്ക്ക് ഒപ്പം സ്റ്റേറ്റിന്റേയും ഔദ്യോഗിക ആരോഗ്യ പ്രവർത്തകരുടെയും കടമയാണ്.



സ്വന്തമായി പ്രസവം വീട്ടിലെടുത്ത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് അമ്മയും കുഞ്ഞും ഇരയാകുന്നത് സ്റ്റേറ്റിനും ആരോഗ്യ പ്രവർത്തകർക്കും കണ്ട് നിൽക്കുവാൻ കഴിയില്ല. ആരോഗ്യ കേന്ദ്രങ്ങൾ നൽകുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ രഹസ്യമായി വീട്ട് പ്രസവങ്ങൾ നടത്തി അപകടം ഉണ്ടാക്കുമ്പോൾ കുഞ്ഞിന്റെ മനുഷ്യാവകാശത്തിന് വില നൽകാതെ നിയമത്തിൽ നിന്നും രക്ഷപ്പെട്ട് പോകുന്ന സ്ഥിതി നിലനിൽക്കുന്നത് തടയുവാനാണ് വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കുവാൻ മാനദണ്ഡങ്ങൾക്കായി ഹൈക്കോടതിയിൽ കഴിഞ്ഞ വർഷം കേസ് ഫയൽ ചെയ്തതെന്ന് ഡോ. കെ പ്രതിഭ പറയുന്നു.



ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ രേഖയിൽ ഞെട്ടിപ്പിക്കുന്ന വീട്ട് പ്രസവങ്ങളുടെ കണക്കുകളാണ് അടുത്തിടെ പുറത്ത് വന്നത്. ഇതിൽ കഴിഞ്ഞ 9 മാസത്ത് ഒൻപത് നവജാത ശിശുക്കൾ വീട്ട് പ്രസവത്തിൽ മരിച്ചതായും ഉണ്ട്. വീട്ട് പ്രസവങ്ങളിൽ കുഞ്ഞു പുറത്ത് വരാത്ത സാഹചര്യത്തിൽ ആശുപത്രിയിൽ എത്തി മരണപ്പെടുന്ന കുഞ്ഞുങ്ങളുടെ കണക്ക് ഇതുവരെ പുറത്ത് വന്നിട്ടുമില്ല.

Post a Comment

Previous Post Next Post
Join Our Whats App Group