Join News @ Iritty Whats App Group

ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി യാസിർ മെഡിക്കൽ കോളേജ് പാർക്കിംഗിൽ വച്ച് പിടിയിൽ


കോഴിക്കോട്: ഈങ്ങാപ്പുഴ കൊലപാതകം പ്രതി യാസിർ പിടിയിൽ. മെഡിക്കൽ കോളേജ് പാർക്കിംഗിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിനു ശേഷം പ്രതി സഞ്ചരിച്ച അതേ കാറിൽ നിന്ന് തന്നെയാണ് പിടിയിലായത്. യാസിര്‍ ലഹരിക്ക് അടിമയായ യാസി‍ർ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. 



വെട്ടേറ്റ യാസിറിന്‍റെ ഭാര്യ ഷിബില ആണ് കൊല്ലപ്പെട്ടത്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അബ്ദുറഹിമാന്‍റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. യാസിറിനെതിരെ നേരത്തെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. നേരത്തെയും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്.



ചൊവ്വാഴ്ച്ച വൈകീട്ട് 6.35ഓടെയായിരുന്നു ആക്രമണം. വീട്ടുകാർ നോമ്പ് തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഈ സമയം ഭാര്യ വീട്ടിലേക്കെത്തിയ യാസിർ ആദ്യം ഭാര്യയെ ആക്രമിച്ചു. ഭാര്യ ഷിബിലയെ യാസിര്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടയാൻ എത്തിയപ്പോഴാണ് ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്. നാലു വര്‍ഷം മുമ്പായിരുന്നു ഷിബിലയുടെയും യാസിറിന്‍റെയും വിവാഹം. ഇവര്‍ക്ക് മൂന്നു വയസുള്ള കുട്ടിയുണ്ട്

Post a Comment

Previous Post Next Post
Join Our Whats App Group