ലക്നൗ: മീററ്റിലെ കൊലപാതക വാർത്തകളില്‍ പരിഭ്രാന്തനായ യുവാവ് സ്വന്തം സുരക്ഷയ്ക്ക് വേണ്ടി ഭാര്യയെ കാമുകനെ കൊണ്ട് വിവാഹം കഴിപ്പിച്ചു.
ഉത്തർപ്രദേശിലെ കതർമിശ്ര ഗ്രാമത്തിലെ ബബ്ലു എന്ന യുവാവാണ് സ്വയം സുരക്ഷയ്ക്ക് വേണ്ടി വിചിത്ര നടപടി സ്വീകരിച്ചത്.
മീററ്റില്‍ മുസ്കാൻ റസ്തോഗി എന്ന യുവതി കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന വാർത്തകള്‍ കേട്ടതു മുതല്‍ യുവാവ് ഭീതിയിലായിരുന്നു. ഗോരഖ്പൂരില്‍ നിന്നുള്ള തൊളിലാളിയായ ബബ്ലു 2017 ലാണ് ഭാര്യ രാധികയെ വിവാഹം ചെയ്യുന്നത്. രണ്ടു മക്കളാണ് ഇവർക്കുള്ളത്.
പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് രാധികയ്ക്ക് സ്വന്തം ഗ്രാമത്തിലെ തന്നെ മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇതറിഞ്ഞ ബബ്ലു സ്ഥിതിഗതികള്‍ വഷളാക്കാതെ യുവാവിന് ഭാര്യയെ വിവാഹം ചെയ്തു നല്‍കുകയായിരുന്നു. അമ്ബലത്തില്‍ വെച്ച് നാട്ടുകാരുടെ സാന്നിധ്യത്തിലാണ് വിവാഹം ചെയ്ത് നല്‍കിയത്.
Post a Comment