ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയില്‍ തമ്ബടിച്ചിരിക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്ന ദൗത്യം നടന്നുവരുകയാണ്.
ഇതിന്‍റെ ഭാഗമായി പുനരധിവാസമേഖലയിലെ ജനങ്ങള്‍ക്ക് വന്യമൃഗ ആക്രമണത്തില്‍ നിന്ന് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ആന ഓടിക്കല്‍ ദൗത്യത്തിനിടെ അപകടം ഒഴിവാക്കുന്നതിനും അടിക്കാടുകള്‍ വെട്ടിത്തെളിക്കുന്ന പ്രവൃത്തി ആരംഭിച്ചു.
പുനരധിവാസ മേഖലയിലെ കാടു പിടിച്ച് പരിപാലിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ അടിയന്തരമായി ജനകീയ കൂട്ടായ്മയിലൂടെ വെട്ടിത്തെളിക്കുന്നതിന് കഴിഞ്ഞ ദിവസം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേർന്ന താലൂക് വികസന സമിതി യോഗം തീരുമാനിച്ചിരുന്നു.
ഇതിന്‍റെ ആദ്യഘട്ടം എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ പ്രാദേശിക നേതാക്കള്‍, വനം വകുപ്പ്, ടിആർഡിഎം, ആറളം പഞ്ചായത്ത്, റവന്യു, ആറളം ഫാമിംഗ് കോപറേഷൻ, പോലീസ്, ഫയർഫോഴ്സ് എന്നീ വകുപ്പുകള്‍ ചേർന്ന് തുടക്കം കുറിച്ചു.
ആറളം പുനരധിവാസ മേഖലയിലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ വരുന്ന ബ്ലോക്ക് എട്ടിലെ ആറളം സ്കൂള്‍ പരിസരം, ബ്ലോക്ക് ഒന്പതിലെ എംആർഎസ് സ്കൂള്‍, ബ്ലോക്ക് 10ലെ കോട്ടപ്പാറ, ബ്ലോക്ക് 12ലെ വട്ടക്കാട്, ബ്ലോക്ക് 13ലെ ഓടച്ചാല്‍ എന്നീ പ്രദേശങ്ങളിലെ റോഡ് ഉള്‍പ്പടെയുള്ള ഭാഗത്തെ കാട് വെട്ടിത്തെളിക്കല്‍ ആണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചത്.
ഇരിട്ടി ബ്ലോക്ക് കോണ്‍സ് പ്രസിഡന്‍റ് പി.എ. നസീർ, ഡിസിസി വൈസ് പ്രസിഡന്‍റ് സുദീപ് ജയിംസ് എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് വോളന്‍റിയർമാരും പങ്കെടുത്തു.
Post a Comment