Join News @ Iritty Whats App Group

ഭക്ഷണ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കാൻ പാടുണ്ടോ? ഈ രണ്ട് കാര്യങ്ങൾ ചെയ്യരുത്


ബാക്കിവന്ന ഭക്ഷണങ്ങൾ നമ്മൾ എപ്പോഴും പാത്രങ്ങളിലാക്കി ഫ്രിഡ്ജിനുള്ളിൽ അടച്ച് സൂക്ഷിക്കാറുണ്ട്. ചെറുതും വലുതുമായ ഭക്ഷണ സാധനങ്ങൾ അധികവും സൂക്ഷിക്കാറുള്ളത് പ്ലാസ്റ്റിക് പാത്രങ്ങളിലാണ്. എന്തിനേറെ പറയുന്നു കുട്ടികൾക്ക് പോലും പ്ലാസ്റ്റിക് കുപ്പിയിലാണ് വെള്ളം കൊടുത്തയയ്ക്കുന്നത്. എന്നാൽ പ്ലാസ്റ്റിക് പാത്രങ്ങളുടെ ഗുണമേന്മ മനസിലാക്കിയാണോ നിങ്ങൾ പാത്രം വാങ്ങിക്കുന്നത്. എപ്പോഴെങ്കിലും ഇതേകുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ചില പാത്രങ്ങളുടെ അടിഭാഗത്ത് നമ്പറുകൾ ഉണ്ടാകും. അതിനനുസരിച്ച് പാത്രത്തിൽ ബി.പി.എ അല്ലെങ്കിൽ പി.വി.സി പോലുള്ള രാസവസ്തുക്കൾ ചേർന്നിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും. പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ഒഴിവാക്കാം. അവ എന്തൊക്കെയെന്ന് അറിയാം. 

പ്ലാസ്റ്റിക് പാത്രത്തിൽ ഭക്ഷണങ്ങൾ ചൂടാക്കരുത് 

പാചകം ചെയ്യുകയോ രണ്ടാമത് ഭക്ഷണ സാധനങ്ങൾ ചൂടാക്കുകയോ ചെയ്യാൻ പാടില്ല. കാരണം ചൂടാക്കുമ്പോൾ പ്ലാസ്റ്റിക്കിൽ നിന്നുമുള്ള രാസവസ്തുക്കൾ പുറംതള്ളുകയും ഭക്ഷണത്തിൽ കലരുകയും ചെയ്യും. അതുപോലെ തന്നെയാണ് ചൂടാക്കിയ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുന്നതും. എന്നാൽ നല്ല ഗുണമേന്മയുള്ള പ്ലാസ്റ്റിക് പാത്രത്തിൽ ഡ്രൈ അല്ലെങ്കിൽ തണുത്ത ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ സാധിക്കും. അതേസമയം മൈക്രോ വേവിൽ പ്ലാസ്റ്റിക് പാത്രങ്ങൾ പാചകം ചെയ്യാൻ ഉപയോഗിക്കരുത്.    

പാത്രത്തിൽ ചൂടുവെള്ളം ഒഴിക്കരുത് 

ചൂടുവെള്ളത്തിൽ എന്ത് കഴുകിയാലും അതിലുള്ള കീടാണുക്കളെ നശിപ്പിക്കാറുണ്ട്. എന്നാൽ പ്ലാസ്റ്റിക് പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകുകയോ വെള്ളം ഒഴിച്ച് വെക്കുകയോ ചെയ്യാൻ പാടില്ല. ചൂടുള്ള വെള്ളം ഒഴിക്കുമ്പോൾ പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ പുറംതള്ളുകയും അത് വെള്ളത്തിൽ കലരുകയും ചെയ്യുന്നു. 

ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് സൂക്ഷിച്ചാൽ രാസവസ്തുക്കൾ ഭക്ഷണത്തോട് ചേരുന്നത് തടയാൻ സാധിക്കും. ഡ്രൈ അല്ലെങ്കിൽ തണുപ്പുള്ള ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാവുന്നതാണ്.

Post a Comment

Previous Post Next Post
Join Our Whats App Group