Join News @ Iritty Whats App Group

നാലുമാസം പ്രായമായ കുഞ്ഞിനോട് പന്ത്രണ്ടുകാരിക്കുണ്ടായിരുന്നത് കടുത്ത വിരോധം, മുമ്ബ് വാക്‌സിനേഷൻ രേഖകളടക്കം നശിപ്പിച്ചു


ണ്ണൂർ: പിതൃസഹോദരന്റെ നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ പന്ത്രണ്ടുകാരിക്ക് കുട്ടിയോടുണ്ടായിരുന്നത് കടുത്ത വിരോധമെന്ന് പൊലീസ്.കുഞ്ഞിന്റെ വാക്സിനേഷൻ കാർഡ് അടക്കം മുമ്ബ്‌ പെണ്‍കുട്ടി നശിപ്പിച്ചിരുന്നു.



'പെണ്‍കുട്ടി ടോയ്‌ലറ്റില്‍ പോയി തിരിച്ചുവരുമ്ബോള്‍ എല്ലാവരും ഉറങ്ങിയിരുന്നു. തുടർന്ന് കുഞ്ഞിനെയെടുത്ത് കിണറ്റിലെറിഞ്ഞു. കുട്ടിയുടെ മാനസികനിലയ്ക്ക് കുഴപ്പമൊന്നുമില്ല. സ്‌നേഹം കിട്ടുന്നില്ലെന്ന തോന്നല്‍ കൊണ്ടാണ് കൊല നടത്തിയതെന്നാണ് ഇപ്പോഴും പറയുന്നത്.



പെണ്‍കുട്ടിയുടേത് ഒരു ബ്രോക്കണ്‍ ഫാമിലിയാണ്. അച്ഛനും അമ്മയും രണ്ട് വർഷം മുമ്ബ് വേർപിരിഞ്ഞു. മൂന്ന് മാസം മുമ്ബ് അച്ഛൻ മരിച്ചു. നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ വാക്സിൻ രേഖകളടക്കമുള്ളവ പെണ്‍കുട്ടി മുമ്ബ് നശിപ്പിച്ചിരുന്നു.



ആ വീട്ടില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. അവരില്‍ ഒരാള്‍ മരണപ്പെട്ടു. ബാക്കി നാലുപേരില്‍ ഒരാളാണ് കൊലയാളിയെന്ന് ആദ്യം തന്നെ മനസിലായി. അതില്‍ നിന്ന് തുടങ്ങിയ അന്വേഷണമാണ് ഈ കുറ്റസമ്മതത്തിലേക്ക് എത്തിയത്.' - വളപട്ടണം എസ് എച്ച്‌ ഒ സുമേഷ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.



തലശ്ശേരിയിലെ ഒരു സംരക്ഷണ കേന്ദ്രത്തിലാണ് പെണ്‍കുട്ടി ഇപ്പോഴുള്ളത്. ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക്‌ മുന്നില്‍ ഇന്ന്‌ ഹാജരാക്കും. ശേഷം കോഴിക്കോട്ടെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയേക്കും.



കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലില്‍ വാടകയ്‌ക്ക് കഴിയുന്ന തമിഴ്നാട് സ്വദേശികളായ മുത്തുവിന്റെയും അക്കമ്മയുടെയും മകള്‍ യാസികയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് മാതാപിതാക്കള്‍ക്കൊപ്പം കിടക്കുകയായിരുന്ന കുഞ്ഞിനെ കാണാതായത്. കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കളെ വിളിച്ചുണർത്തി പറഞ്ഞതും പന്ത്രണ്ടുകാരിയായിരുന്നു.നാട്ടുകാർ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. താമസിയാതെ തൊട്ടടുത്തുള്ള കിണറ്റില്‍ കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുത്തുവിന്റെ മൂത്ത സഹോദരന്റെ കുട്ടിയാണ് പന്ത്രണ്ടുകാരി. ഏഴാം ക്ലാസുവരെ തമിഴ്‌നാട്ടിലായിരുന്നു കുട്ടി പഠിച്ചിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group