Join News @ Iritty Whats App Group

'ഈ ആക്രമണങ്ങളിൽ സിനിമയ്ക്കും പങ്കുണ്ടാവാം, പക്ഷെ': തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

തിരുവനന്തപുരം: സമൂഹത്തില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് സിനിമയ്ക്കും പങ്കുണ്ടാകാമെന്ന് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. എന്നാല്‍ എല്ലാം ഉത്ഭവിച്ചത് സിനിമയില്‍ നിന്നാണ് എന്ന് പറയരുത്. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ സമൂഹം ഒന്നായി രംഗത്ത് ഇറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു. 

സമൂഹത്തിലെ ആക്രമണത്തിന് സിനിമയ്ക്കും പങ്കുണ്ടാകാം. എന്നാല്‍ എല്ലാം സിനിമയില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന് പറയരുത്. അടുത്തിടെ ഇത്തരത്തില്‍ ചര്‍ച്ചയായ സിനിമയാണ് ഇടുക്കി ഗോള്‍ഡ്. എന്നാല്‍ ഇത്തരം ഒരു സംഭവം ഉണ്ടായതിനാല്‍ ആണല്ലോ അതില്‍ നിന്നും സിനിമ ഉണ്ടായത്. എന്നാല്‍ ആ സിനിമ മനസിലാക്കണം. 

ഒരു സിനിമ കണ്ട് അത് മനസിലാക്കണം. ഒരോ കുട്ടിയും പിറന്ന് വീഴുന്നത് രാജ്യമാകുന്ന കുടുംബത്തിലേക്കാണ്. അവര്‍ പാഴായി പോയിക്കൂടാ, പൊലിഞ്ഞു പോയിക്കൂടാ. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ എല്ലാവരും ഒന്നിച്ച് രംഗത്ത് വരണം സുരേഷ് ഗോപി തിരുവനന്തപുരത്ത് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group