Join News @ Iritty Whats App Group

ട്യൂഷന്‍സെന്റര്‍ സംഘര്‍ഷം : വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ലില്‍ പരിക്കേറ്റ കുട്ടി മരിച്ചു ; അന്വേഷിക്കാന്‍ വിദ്യാഭ്യാസവകുപ്പും


തലശ്ശേരി: വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. എളേറ്റില്‍ വട്ടോളി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ 12.30 ന് മരണമടയുകയായിരുന്നു. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഷഹബാസ് ചികിത്സയിലായിരുന്നു.

സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി. സംഭവം പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രമായി അന്വേഷിക്കാനൊരുങ്ങുകയാണ്. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടിരുന്നു. ഇവരെ ഇന്ന് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നെഞ്ചക്ക് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഷഹബാസിന്റെ തലയ്ക്ക് ഇത് ഉപയോഗിച്ച് ശക്തമായി അടിച്ചതായും വിവരമുണ്ട്. ആക്രമിക്കാന്‍ മുതിര്‍ന്നവരും ഉണ്ടായിരുന്നതായി കൂട്ടുകാര്‍ വ്യക്തമാക്കിയതായി ഷഹബാസിന്റെ മാതാവ് റംസീന പറഞ്ഞു.

സംഭവത്തില്‍ ഞെട്ടിക്കുന്ന ഇന്‍സ്റ്റാഗ്രാം ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ 'ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊന്നിരിക്കുമെന്നും കൂട്ടത്തല്ലില്‍ മരിച്ചാല്‍ പോലീസ് പിടിക്കില്ലെന്നുമാണ് പറയുന്നത്. തിരിച്ചടിക്കാനായി എല്ലാവരും ട്യൂഷന്‍ സെന്ററിനടുത്ത് എത്താനുള്ള നിര്‍ദേശവുമുണ്ട്. ആക്രമണത്തിന് പിന്നാലെ ഷഹബാസിനെ ആക്രമിച്ച കുട്ടിയുടെ ക്ഷമചോദിച്ചുള്ള വാട്‌സാപ്പ് ശബ്ദസന്ദേശവും ഷഹബാസിന്റെ ഫോണിലേക്ക് വന്നിരുന്നു. സംഭവത്തില്‍ പൊരുത്തപ്പെടണമെന്നും ഇതില്‍ ആവശ്യപ്പെടുന്നു.

ആക്രമണം ആയുധം ഉപയോഗിച്ചാണെന്നാണ് മാതാവ് റംസീനയും പറയുന്നത്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു പ്രശ്‌നത്തില്‍ കലാശിച്ചത്. ആക്രമിച്ചത് ആ്യുധം ഉപയോഗിച്ചാണെന്ന് മാതാവ് റംസീന. ഏറെ ദു:ഖമുണ്ടാക്കുന്ന സംഭവം എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.

Post a Comment

Previous Post Next Post
Join Our Whats App Group