കണ്ണൂർ: കണ്ണൂർ രൂപതയിലെ കണ്ണൂർ ഫൊറോനയിലെ പള്ളികളുടെ നേതൃത്വത്തില്‍ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണത്തില്‍ 28 മുതല്‍ ഏപ്രില്‍ ഒന്നുവരെ വൈകുന്നേരം 4.30 മുതല്‍ രാത്രി 9.30 വരെ സ്വർഗീയാഗ്നി - കണ്ണൂർ ബൈബിള്‍ കണ്‍വൻഷൻ നടക്കും.ദിവ്യബലി, ദൈവവചന പ്രഘോഷണം, രോഗശാന്തി ശ്രുശ്രൂഷ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള ബൈബിള്‍ കണ്‍വൻഷന് തൃശൂർ ഗ്രേയ്സ് ഓഫ് ഹെവൻ ധ്യാനകേന്ദ്ര ടീമാണ് നേത്യത്വം നല്‍കുന്നത്.
കണ്‍വൻഷൻ ദിനങ്ങളില്‍ കൗണ്‍സിലിംഗിനും കുമ്ബസാരത്തിനും സൗകര്യം ഉണ്ടായിരിക്കും.കണ്ണൂർ ഫൊറോനയിലെ എട്ടു പള്ളികളിലെ വികാരിമാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും കണ്‍വൻഷൻ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ബൈബിള്‍ കണ്‍വൻഷന്‍റെ വിജയത്തിനായി കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല , സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി, വികാരി ജനറാള്‍ മോണ്‍ ഡോ. ക്ലാരൻസ് പാലിയത്ത് എന്നിവർ രക്ഷാധികാരികളായും കണ്ണൂർ ഫൊറോന വികാരി റവ. ഡോ. ജോയ് പൈനാടത്ത് ജനറല്‍ കണ്‍വീനറായും 100 അംഗ കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ ഫാ. ജോമോൻ, ഫാ. മാത്യു തൈക്കല്‍, ഫാ. വിപിൻ, ഫാ. എബിൻ സെബാസ്റ്റ്യൻ, ശ്രീജൻ ഫ്രാൻസിസ്, ഷിബു ഫെർണാണ്ടസ്, രതീഷ് ആന്‍റണി, വർഗീസ് മാളിയേക്കല്‍ എന്നിവർ പ്രസംഗിച്ചു.
Post a Comment