Join News @ Iritty Whats App Group

കൊല്ലം കുന്നിക്കോട് നിന്ന് 13കാരിയെ കാണാതായിട്ട് 16 മണിക്കൂറുകൾ പിന്നിട്ടു; തെരച്ചിൽ തുടർന്ന് പൊലീസ്

കൊല്ലം കുന്നിക്കോട് നിന്ന് 13കാരിയെ കാണാതായിട്ട് 16 മണിക്കൂറുകൾ പിന്നിട്ടു; തെരച്ചിൽ തുടർന്ന് പൊലീസ്



കൊല്ലം: കുന്നിക്കോട് സ്വദേശിയായ 13 കാരിയെ കാണാതായിട്ട് 16 മണിക്കൂറുകൾ പിന്നിടുന്നു. ഇപ്പോഴും തെരച്ചിൽ തുടരുകയാണ് പൊലീസുകാർ. ആവണീശ്വരം കുളപ്പുറം കോട്ടയിൽ വീട്ടിൽ ഫാത്തിമയെന്ന് പേരായ പെൺകുട്ടിയെയാണ് ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതൽ കാണാതായത്. വൈകീട്ട് ആറരയോടെയാണ് പൊലീസിൽ പരാതി ലഭിച്ചത്. അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്നാണ് സംശയം. കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാണാതാകുമ്പോൾ പച്ച ടോപ്പും നീല ജീൻസും ആണ് വേഷം ധരിച്ചിരുന്നത്. കണ്ടു കിട്ടുന്നവർ 9746560529, 9526815254 എന്നീ നമ്പറിൽ ബന്ധപ്പെടണം.

Post a Comment

Previous Post Next Post
Join Our Whats App Group