Join News @ Iritty Whats App Group

ഇന്ത്യ ബിസിനസ് സൗഹൃദമല്ലാത്ത രാജ്യമെന്ന് ട്രംപ് ; ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നു

ന്യൂയോര്‍ക്ക്: ഇന്ത്യ ബിസിനസ് സൗഹൃദമല്ലെന്നും ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണെന്നും ഡൊണാള്‍ഡ് ട്രംപ്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ വൈറ്റ്ഹൗസിലായിരുന്നു ഇരു രാജ്യങ്ങളിലെയും നേതാക്കന്മാരുടെ കൂടിക്കാഴ്ച. സൗഹാര്‍ദ്ദപരമായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. ഇരുവരും സംയുക്തവാര്‍ത്താസമ്മേളനവും നടത്തി.

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ തഹാവൂര്‍ റാണയെ കൈമാറുമെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള ചര്‍ച്ചയിലും നികുതി തീരുമാനങ്ങളില്‍ ട്രംപ് ഇളവിന് തയാറായില്ല. വ്യാപാര കാര്യത്തില്‍ ശത്രു രാജ്യങ്ങളെക്കാള്‍ മോശമാണ് സഖ്യ രാജ്യങ്ങളെന്നു പറഞ്ഞ ട്രംപ് ഇറക്കുമതി തീരുവ കുറയ്ക്കണമെന്നും ഇന്ത്യയോട് ആവശ്യപ്പെട്ടു. അമേരിക്കയ്ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും അതെ നികുതി തിരികെ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. വ്യാപാര നയതന്ത്ര മേഖലകളില്‍ സുപ്രധാന പ്രഖ്യാപനങ്ങളാണ് കൂടിക്കാഴ്ച്ചയിലുണ്ടായത്.

അമേരിക്കയില്‍നിന്ന് കൂടുതല്‍ ഇന്ധനം വാങ്ങാനും കരാറായി. ഇന്ത്യ അമേരിക്കയില്‍ നിന്ന് എണ്ണ, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, വാതകം എന്നിവ വളരെ കൂടുതല്‍ വാങ്ങാന്‍ പോകുകയാണെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ രണ്ടാമൂഴത്തില്‍ ഇരട്ടി വേഗതയില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വ്യാപാര ബന്ധത്തില്‍ ഇന്ത്യയോട് കടുപ്പിച്ചാല്‍ ഒരുമിച്ച് എങ്ങിനെ ചൈനയെ നേരിടുമെന്ന് ട്രംപ് ചോദിച്ചു. ഇന്ത്യയും അമേരിക്കയും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു.

ഇന്ത്യയും അമേരിക്കയും ഒരുമിച്ചാല്‍ ഒന്നും ഒന്നും രണ്ടല്ല, പതിനൊന്നാണെന്നും പ്രസിഡന്റ് ട്രംപുമായി യോജിച്ചു പ്രവര്‍ത്തിച്ച് ഇന്ത്യ -അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വൈറ്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്

Post a Comment

Previous Post Next Post
Join Our Whats App Group