Join News @ Iritty Whats App Group

ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചു, തീർന്നെന്ന് പറഞ്ഞപ്പോൾ പൊതിരെ തല്ലി; കോഴിക്കോട് കോഫി ഷോപ്പിൽ അക്രമം

ബ്രോസ്റ്റഡ് ചിക്കൻ തീരുന്നു പോയതിന്റെ പേരിൽ കടയുടമയ്ക്കും ജീവനക്കാർക്കും മർദ്ദനം. കോഴിക്കോട് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലാണ് അക്രമം നടന്നത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് കടയുടമയെയും ജീവനക്കാരെയും ആക്രമിച്ചത്.

അര്‍ധരാത്രിയെത്തി ബ്രോസ്റ്റഡ് ചിക്കൻ ഉണ്ടോയെന്ന് ചോദിക്കുകയും, തീർന്നെന്ന് പറഞ്ഞപ്പോൾ സംഘം പ്രകോപിതരായി ആക്രമിക്കുകയായിരുന്നു. ആദ്യം മൂന്നു പേര് ചേർന്നാണ് മർദിച്ചത്. പിന്നീട് രണ്ട് പേര് കൂടി വന്നു മർദിച്ചു. പൂനൂര്‍ സ്വദേശി സയീദിനെയും ജീവനക്കാരനൻ ആസാം മെഹദി ആലത്തിനുമാണ് മർദ്ദനമേറ്റത്.

കടയിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളിൽ അക്രമത്തിന്‍റെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. സംഘം ചേര്‍ന്ന് കട ഉടമയെയും ജീവനക്കാരനെയും മര്‍ദ്ദിക്കുന്നതും അവരെ പിടിച്ചുമാറ്റാൻ അവിടെയുണ്ടായിരുന്നവര്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group