Join News @ Iritty Whats App Group

വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകം; കുറ്റം സമ്മതിച്ച് മകൻ


ആലപ്പുഴ ചെന്നിത്തലയിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് ഇന്ന് പുലർച്ചെ തീപ്പൊള്ളലേറ്റ് മരിച്ചത്. ഇവരുടെ മകൻ വിജയൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിലെ പ്രകോപനം.

മാതാപിതാക്കൾ സ്ഥലം എഴുതി നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിനു സമീപത്തെ വയലിൽ നിന്നുമാണ് വിജയനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിജയൻ തന്നെയാണ് വീടിന് തീയിട്ടതെന്ന് വൃദ്ധ ദമ്പതികളുടെ മരുമകൻ വിനോദ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു വിജയനെന്നും വിനോദ് പ്രതികരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group