Join News @ Iritty Whats App Group

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്, ആശ്വാസമായി മഴ എത്തിയേക്കാം; കാലാവസ്ഥ റിപ്പോർട്ട്


സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് ഉഷ്ണതരം​ഗ മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്ണതരം​ഗത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ രണ്ട് ഡി​ഗ്രി സെൽഷ്യസ് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യതയുണ്ട്.

ഉയർന്ന താപനിലയും ഈർപ്പമുളള വായുവും കാരണം ചൂടും അസ്വസ്ഥതയുമുളള അന്തരീക്ഷ സ്ഥിതിക്ക് സാഹചര്യമുണ്ട്. അതേസമയം സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി മഴ എത്താൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വെളളിയാഴ്ച മഴ ലഭിച്ചേക്കും. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ശനിയാഴ്ചയും മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group