തിരുവനന്തപുരം: ചേരിപ്പോരിനൊടുവില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം പി.സി.ചാക്കോ രാജിവെച്ചു. 72 പേര്‍ പങ്കെടുത്ത യോഗത്തില്‍ തോമസ് കെ തോമസ് പ്രസിഡന്റാകണം എന്ന നിര്‍ദേശമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്്. ഇന്നലെ സ്ഥാനം രാജിവെയ്ക്കുന്ന കാരണം കാണിച്ച് പി.സി. ചാക്കോ ദേശീയ അദ്ധ്യക്ഷന്‍ ശരദ്പവാറിന് കത്തയച്ചിരുന്നു. അതേസമയം ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.
നേരത്തേ എന്‍സിപിയിലെ ചേരിപ്പോര് രൂക്ഷമായിരുന്നു.തിരുവനന്തപുരം ജില്ലാക്കമ്മറ്റി പി.സി.ചാക്കോയ്ക്ക് എതിരേ ശക്തമായി രംഗത്ത് വന്നിരുന്നു. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നു. പി സി ചാക്കോ രാജി വെച്ച് പകരം എംഎല്‍എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണം എന്ന് ഏകകണ്ഠേന പ്രമേയത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു.
കോണ്‍ഗ്രസില്‍ നേരത്തേ വേണ്ടത്ര പരിഗണന കിട്ടാത്ത സാഹചര്യത്തിലായിരുന്നു പി.സി. ചാക്കോ എന്‍സിപിയിലേക്ക് എത്തിയത്. നേരിട്ട് പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് എത്തുകയും ചെയ്തു. ശശീന്ദ്രന്‍ പക്ഷവുമായി ശക്തമായി പോരടിക്കേണ്ടി വന്ന പി.സി. ചാക്കോയ്ക്ക് പക്ഷേ മുഖ്യമന്ത്രിയുടെ പിന്തുണയുള്ള ശശീന്ദ്രന്‍ പക്ഷത്തെ കാര്യമായി നിയന്ത്രിക്കാനായിരുന്നില്ല. ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാനുള്ള ശ്രമം ഒരുവര്‍ഷത്തോളമായി ചാക്കോ നടത്തിവരികയായിരുന്നു. അത് പക്ഷേ ഇടതുമുന്നണിയില്‍ ഏറ്റില്ല.
Post a Comment