ഇരിട്ടി :ഏത് തിരഞ്ഞെടുപ്പിനെയും ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയുന്ന പാർട്ടിയാണ് മുസ്ലിംലീഗെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി പറഞ്ഞു.
ജനകീയ രാഷ്ട്രീയ പ്രവർത്തനം നടത്തിയും സമൂഹത്തിലെ ജീവൽ പ്രശ്നങ്ങളെ അഭിമുഖീകരിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയുമാണ് മുസ്ലിം ലീഗ് പാർട്ടി പ്രവർത്തനം നടത്തുന്നത്.
അശാസ്ത്രീയ വാർഡ് വിഭജനത്തിലൂടെ സിപിഎം അവർക്ക് അനുകൂലമായി വിഭജനം നടത്തിയാൽ തിരഞ്ഞെടുപ്പ് റിസൾട്ട് അനുകൂലമാക്കി മാറ്റാനാവുമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും അബ്ദുൽ കരീം ചേലേരി പറഞ്ഞു .
മുസ്ലിംലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ഇരിട്ടി ജബ്ബാർ കടവ് റിവർ റിസോർട്ടിൽ സംഘടിപ്പിച്ച നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പി . മുഹമ്മദ് മാമുഞ്ഞി അധ്യക്ഷത വഹിച്ചു.
വി പി അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു.
മുസ്തഫ കൊടിപ്പൊയിൽ ക്ലാസിന് നേതൃത്വം നൽകി.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി,സെക്രട്ടറി അൻസാരി തില്ലങ്കേരി , പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എം എം മജീദ്,ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ , സി അബ്ദുല്ല, എം പി അബ്ദുറഹിമാൻ, എം.കെ ഹാരിസ്, ഫവാസ് പുന്നാട് , കോമ്പിൽ അബ്ദുൽ ഖാദർ, പി ബഷീർ, സി കെ അഷ്റഫ്, പി കാദർകുട്ടി,കെ കെ മുനീർ, ഇബ്രാഹിംകുട്ടി പെരിയത്തിൽ, തറാൽ ഈസ, സമീർ പുന്നാട്, പി കെ ബൽക്കീസ് , എംകെ നജ്മുന്നിസ , ടി കെ ഷരീഫ , കെ പി അലി പ്രസംഗിച്ചു.
Post a Comment