കണ്ണൂർ: മാരക ലഹരി മരുന്നുമായി യുവതി പിടിയില്‍. ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്.
നാല് ഗ്രാം മെത്താംഫിറ്റമിനാണ് പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ യുവതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്ന് എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവർ നേരത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്.
ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്യാറുള്ള നിഖില 'ബുള്ളറ്റ് ലേഡി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് ഇവർ മയക്കുമരുന്ന് വില്‍പനയിലേക്ക് തിരിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Post a Comment