ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വീണ്ടും പരുന്തിൻ്റെ ആക്രമണത്തിൽ യാത്രക്കാരന് പരിക്കേറ്റു. നെല്ലിക്കാംപൊയിൽ സ്വദേശി തട്ടാംകുളത്തിൽ ഷിൻ്റോക്കാണ് പരുന്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.
ഇരിട്ടി മലബാർ കോംപ്ലെക്‌സിൻ്റെ ഷോപ്പ് നടത്തിപ്പുകാരനായ ഷിൻ്റോവാട്ടർ ടാങ്ക് പരിശോധിക്കാൻ കോംപ്ലെക്‌സിന് മുകളിൽ കയറിയപ്പോഴാണ് പരുന്തിൻ്റെ ആക്രമണം. രണ്ട് പരുന്തുകൾ ചേർന്നാണ് ഇത്തവണ ഷിന്റോയെ അക്രമിച്ചത്. തലയിൽ മുറിവേറ്റ ഷിൻ്റോ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Post a Comment