Join News @ Iritty Whats App Group

ചതിരൂർ നീലായിൽ പുലി ഭീതിക്ക് പുറമെ കാട്ടാനഭീതിയും


ഇരിട്ടി: ആറളം പഞ്ചായത്തിലെ ചതിരൂർ നീലായിൽ കഴിഞ്ഞ രാത്രിഎത്തിയ കാട്ടാനകൂട്ടം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു . ആഴ്ചകളായി പുലി ഭീതി നിലനിൽക്കുന്ന പ്രദേശത്ത് കാട്ടാന ഭീതി കൂടിആയതോടെ മേഖലയിലെ ഞങ്ങൾ പരിഭ്രാന്തിയിലാണ്. കൊട്ടാരത്തിൽ വാസന്തിയുടെ വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകളാണ് ആനക്കൂട്ടം കഴിഞ്ഞ രാത്രിയിൽ എത്തി നശിപ്പിച്ചത്. വനാതിർത്തിയിൽ നിന്നും ആനകൾ മരക്കൊമ്പുകൾ ഓടിക്കുന്ന ശബ്ദവും മറ്റും പ്രദേശവാസികൾ കേട്ടിരുന്നു. പുലർച്ചെ വരെ നായ കുരച്ച് ബഹളം കൂട്ടുകയും ചെയ്തിരുന്നു. പുലർച്ചെയാണ് കൃഷിയിടത്തിൽ ആന ഇറങ്ങിയ വിവരം പ്രദേശവാസികൾ അറിയുന്നത്. വന മേഖലയോട് ചേർന്ന പ്രദേശമാണിത്. വളർത്തു മൃഗങ്ങളെ ഉൾപ്പെടെ പുലി കൊണ്ടുപോയ സാഹചര്യം നിലനിൽക്കെയാണ് കഴിഞ്ഞദിവസം രാത്രി കാട്ടാനകൾ എത്തി കൃഷിയും നശിപ്പിച്ചത്.
 


വനാതിർത്തിയിൽ വേലി സ്ഥാപിക്കുന്നതിനായി വനാതിർത്തിയിലെ അടിക്കാടുകൾ വെട്ടിമാറ്റുന്ന പ്രവ്യത്തി പുരോഗമിക്കുകയാണ്. കാട്ടാന പ്രതിരോധ വേലി തകർന്നത് പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നതിനിടയിലാണ് ആനയുടെ കടന്നുകയറ്റം. വനാതിർത്തിയിലെ കാടുകൾ വെട്ടി മാറ്റിയപ്പോൾ കൃഷി സ്ഥലത്തെ വാഴ ഉൾപ്പെടെയുള്ളവ കാട്ടാനകളെ ആകർഷിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. വേലി പൂർണ്ണ തോതിൽ പ്രവർത്തന ക്ഷമമായില്ലെങ്കിൽ ഇനിയും ആനകളെത്തുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. വനത്തിൽ നിന്നും പുലിയുടെ മുരൾച്ച തുടർച്ചയായി ഉണ്ടാകുന്നതും ആശങ്കയായി തുടരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group