Join News @ Iritty Whats App Group

വിജയ്‌യുടെ വീടിനു നേരേ ചെരിപ്പെറിഞ്ഞ് മലയാളി യുവാവ്; രാഷ്ട്രീയത്തിലിറങ്ങിയതിൽ മുന്നറിയിപ്പു നൽകാനെന്ന് വിശദീകരണം

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ വീടിനു നേരേ ചെരിപ്പെറിഞ്ഞ് മലയാളി യുവാവ്. ചെന്നൈ നീലാങ്കരയിലുള്ള വീടിന്റെ ഗേറ്റിനു മുകളിലൂടെ ഉള്ളിലേക്ക് ചെരിപ്പെറിയുകയായിരുന്നു. വിജയ് വീട്ടിൽ ഉള്ളപ്പോഴായിരുന്നു സംഭവം. പരത്തി മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് കരുതപ്പെടുന്നു.


ഇയാളെ സുരക്ഷാ ജീവനക്കാർ ഓടിച്ചുവിട്ടു. പിന്നീട് മാധ്യമ പ്രവർത്തകരെക്കണ്ട ഇയാൾ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്. മലപ്പുറം സ്വദേശിയാണെന്നും രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌ക്ക്‌ മുന്നറിയിപ്പു നൽകാനാണ് ഇവിടെയെത്തിയതെന്നും ഇയാൾ പറഞ്ഞു. ഇയാൾ പൊലീസ് പിടിയിലാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ടിവികെ വാർഷികാഘോഷത്തിന് ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു സംഭവം.

Post a Comment

Previous Post Next Post
Join Our Whats App Group