Join News @ Iritty Whats App Group

ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്. ഈരാറ്റുപേട്ട പൊലീസ് സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെയാണ് പിസി ജോര്‍ജ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

സെഷന്‍സ് കോടതി ഹര്‍ജി തളിയ സാഹചര്യത്തില്‍ നാളെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പിസി ജോര്‍ജ്. ജനുവരി 6ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ ഈരാറ്റുപേട്ട പൊലീസാണ് ജോര്‍ജിനെതിരെ കേസെടുത്തത്.

മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ചാനല്‍ ചര്‍ച്ചയില്‍ ജോര്‍ജ് മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ മതവര്‍ഗീയവാദികളാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും കൊന്നു. മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം എന്നിങ്ങനെയായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.

ഈരാറ്റുപേട്ടയില്‍ മുസ്ലീം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു. പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.

Post a Comment

Previous Post Next Post
Join Our Whats App Group