Join News @ Iritty Whats App Group

വയനാട് പുനരധിവാസം: സർക്കാർ സ്ഥലം ഏറ്റെടുക്കുന്നു, എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ ലയങ്ങൾ ഒഴിയണമെന്ന് നിർദേശം


വയനാട്: എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ ലയങ്ങൾ ഒഴിയണമെന്ന് നിർദ്ദേശം. പുനരധിവാസം നടക്കുന്നതിനാൽ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. 70 കുടുംബങ്ങളിൽ 15 കുടുംബങ്ങൾക്ക് മാത്രമാണ് നോട്ടീസ് നൽകിയതെന്നാണ് മാനേജ്മെന്‍റ് വിശദീകരണം.

ഇവർ വീടുകൾ മറ്റുള്ളവർക്ക് വാടകയ്ക്ക് കൊടുത്തതിനാൽ ആണ് നോട്ടീസ് നൽകിയത്. ഇവർ കമ്പനിയിൽ നിന്ന് വിരമിച്ചവർ ആണെന്നും മാനേജ്മെന്‍റ് പറയുന്നു. അനുവദിച്ച മുറികൾ രണ്ട് ദിവസത്തിനുള്ളിൽ തിരികെ നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group