Join News @ Iritty Whats App Group

വിൽപ്പനക്കായി കാറിൽ കൊണ്ടുപോവുകയായിരുന്നു നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി.

ഇരിട്ടി: വിൽപ്പനക്കായി കാറിൽ കൊണ്ടുപോവുകയായിരുന്നു നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. ഇരിട്ടി- കൂട്ടുപുഴ റോഡിൽ ബെൻഹിൽ വച്ച് ഇരിട്ടി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ ആണ് നാനോ കാറിൽ കൊണ്ടുപോവുകയായിരുന്നു 159 കിലോ ഓളം വരുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടിയത്. ഇരുവച്ചാലിൽ നിന്നും വള്ളിത്തോട് കടകളിലേക്ക് വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്നു പ്ലാസ്റ്റിക് ഉത്പന്നങ്ങൾ. 


ശിവപുരം സ്വദേശി പി. അബ്ദുൽസലാമിന്റെ വാഹനത്തിൽ നിന്നുമാണ് ഇവ പിടികൂടിയത്. പോലീസ് പായം പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയും പഞ്ചായത്ത് അധികൃതർ എത്തി തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു. എസ് ഐ മനോജ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ തോമസ്, പ്രതീഷ്, ഷിനോജ് എന്നിവരും പായം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. ജി. സന്തോഷ്, ജൂനിയർ സൂപ്രണ്ട് ജെയിംസ് ടി തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. റീജ, ഡ്രൈവർമാരായ ബിജു, വിഷ്ണു പായം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group