Join News @ Iritty Whats App Group

ഒന്നുറക്കെ നിലവിളിക്കാന്‍പോലും ആര്‍ക്കും സാധിച്ചില്ല, പരിശീലനം ലഭിച്ച കൊലയാളിയുടെ പെരുമാറ്റം; ആയുധം ചുറ്റിക! കൊലപാതക രീതിയെക്കുറിച്ച്‌ അന്വേഷണം



ആലപ്പുഴയില്‍ രഞ്‌ജിത്‌ ശ്രീനിവാസനെ മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ രീതിയില്‍ ശബ്‌ദം പോലും പുറത്തുവരാന്‍ സമയം നല്‍കാതെ ചുറ്റികകൊണ്ട്‌ അടിച്ചുവീഴുത്തുകയും തല തല്ലിത്തകര്‍ക്കുകയുമാണ്‌ അഫാനും ചെയ്‌തത്‌.


തിരുവനന്തപുരം: കൊലപാതകത്തിന്‌ ചുറ്റികതന്നെ തെരഞ്ഞെടുത്തതും റിപ്പര്‍മോഡല്‍ ആക്രമണം നടത്താനുള്ള കാരണവും പോലീസ്‌ വിശദമായി പഠിക്കും.

ഇരകള്‍ പ്രതികരിക്കാതിരിക്കാനും രക്ഷപ്പെട്ടാല്‍പോലും സാധാരണ ജീവിതത്തിലേക്ക്‌ എത്താതിരിക്കാനുമാണ്‌ തലയില്‍ ചുറ്റികകൊണ്ട്‌ ആഞ്ഞടിക്കുന്നതെന്നാണു നിഗമനം. ഇതോടെ തലച്ചോറ്‌ തകരും. പിന്നെ എത്ര വിഗദ്ധ ചികിത്സ നല്‍കിയാലും സാധാരണ ജീവിതത്തിലേക്ക്‌ എത്തുക ഏറെ പ്രയാസം. അടുത്തകാലത്ത്‌ ചില മതതീവ്രവാദ സംഘടനകള്‍ അണികള്‍ക്ക്‌ ഇത്തരം ആക്രമണത്തിന്‌ പരിശീലനം നല്‍കിയിരുന്നതായി പോലീസ്‌ നിരീക്ഷിച്ചിട്ടുണ്ട്‌.

ആലപ്പുഴയില്‍ രഞ്‌ജിത്‌ ശ്രീനിവാസനെ മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ രീതിയില്‍ ശബ്‌ദം പോലും പുറത്തുവരാന്‍ സമയം നല്‍കാതെ ചുറ്റികകൊണ്ട്‌ അടിച്ചുവീഴുത്തുകയും തല തല്ലിത്തകര്‍ക്കുകയുമാണ്‌ അഫാനും ചെയ്‌തത്‌. പുറമെ ശാന്തനും സൗമ്യനുമായി കാണപ്പെട്ടിരുന്ന കൊലയാളിയുടെ മറ്റ്‌ ബന്ധങ്ങളെക്കുറിച്ചും പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. പരിശീലനം ലഭിച്ച കൊലയാളിയെപ്പോലെയാണ്‌ അഫാന്‍ കൊലപാതകങ്ങള്‍ നടത്തിയത്‌. ഒരേ സ്‌ഥലത്തുതന്നെ ഒന്നിലധികം കൊലപാതകങ്ങള്‍ നടത്തിയിട്ടും ഒന്നുറക്കെ നിലവിളിക്കാന്‍പോലും ആര്‍ക്കും സാധിച്ചില്ല.

അഞ്ചുപേരും മരിച്ചത്‌ തലയോട്ടി തകര്‍ന്ന്‌

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട്‌ കൂട്ടക്കൊലയില്‍ പ്രതിയുടെ അതിക്രൂര മനസ്‌ വ്യക്‌തമാക്കി പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. തലക്കേറ്റ അടിയാണ്‌ അഞ്ചുപേരുടെയും മരണകാരണം. ചുറ്റിക കൊണ്ടാണ്‌ തുടര്‍ച്ചയായി തലയില്‍ അടിച്ചത്‌. അഞ്ചുപേരുടെയും തലയോട്ടി തകര്‍ന്നു. തലയില്‍ ഒന്നിലധികം ക്ഷതങ്ങളേറ്റു. അഫാന്‍ പെണ്‍സുഹൃത്തിന്റെ തലയോട്ടി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്‌. പെണ്‍സുഹൃത്തിന്റെയും അനുജന്റെയും തലയില്‍ പലതവണ അടിച്ചാണ്‌ കൊലപ്പെടുത്തിയതെന്നും പെണ്‍കുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട്‌ അടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group