ഇരിട്ടി: രോഗിക്ക് ഉടുവസ്ത്രം അഴിച്ചു നല്‍കി മാതൃകയായി ആംബുലന്‍സ് ഡ്രൈവര്‍. ഇരിട്ടി മട്ടന്നൂർ കീഴൂർ കുന്നിൽ ഇന്നലെ രാത്രി അർദ്ധരാത്രിയോടെയാണ് സംഭവം.
വാഹനാപകടത്തില്‍ പരിക്ക് പറ്റി ഓവുചാലിൽ അബോധാവസ്ഥയില്‍ കിടന്നയാളെ അര്‍ദ്ധരാത്രി ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോൾ, രോഗിയെ പരിശോധിക്കണമെങ്കിൽ പരിക്കേറ്റയാളുടെ ദേഹത്തെ നനഞ്ഞതും, ചെളിപറ്റിയതുമായ വസ്ത്രം മാറ്റണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞപ്പോഴാണ് ആംബുലന്‍സ് ഡ്രൈവര്‍ നരയന്‍പാറ സ്വദേശിയായ മുനീര്‍ തന്റെ ഉടുവസ്ത്രം അഴിച്ചു നല്‍കി മാതൃക ആയത്. തുടർന്ന് ഇരിട്ടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച മുനീർ പോലീസ് നൽകിയ വസ്ത്രവും ധരിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്
Post a Comment