തിരുവനന്തപുരം: കടല്‍-വനം എന്നിവ ഖനനത്തിന് നല്‍കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ യു.ഡി.എഫുമായി യോജിച്ചുള്ള പ്രക്ഷോഭത്തിന് ഇടതുമുന്നണി. നിയമസഭയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ മുന്നോട്ടുവച്ച ഈ ആശയത്തെ ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗം സ്വാഗതംചെയ്തു. ഈ നിര്‍ദേശം യു.ഡി.എഫുമായി ചര്‍ച്ചചെയ്ത്, യോജിച്ച പ്രക്ഷോഭത്തിന് തയാറാണെങ്കില്‍ അത് വളര്‍ത്തികൊണ്ടുവരുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. യു.ഡി.എഫ്. അതിനു തയാറായില്ലെങ്കില്‍ സ്വന്തം നിലയില്‍ ഇടതുമുന്നണി ഈ വിഷയവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
വളരെക്കാലത്തിനു ശേഷം സി.പി.ഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എന്‍. സ്മാരകത്തിലാണ് ഇന്നലെ ഇടതുമുന്നണിയോഗം ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. എല്ലാ ഘടകകക്ഷിനേതാക്കളും യോഗത്തില്‍ സംബന്ധിച്ചു.
കേന്ദ്രത്തിന്റെ സാമ്പത്തികനയത്തിന്റെ ഭാഗമായി കടലും വനവും ഖനനം ചെയ്യാന്‍ നല്‍കുന്നതിനുള്ള തീരുമാനം സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇത് നാടിന്റെ ഭദ്രതയെ തകര്‍ക്കും. സമാധാനം തകര്‍ക്കും. കടല്‍ത്തീരത്ത് മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ് മത്സ്യത്തൊഴിലാളികള്‍ ജീവിക്കുന്നത്. എല്ലാ മത്സ്യത്തൊഴിലാളികളും ഒന്നാകെ കടലിന്റെ സംരക്ഷണത്തിന് മുന്നോട്ടുവന്നിട്ടുണ്ട്. ഖനനം ചെറിയതരം മത്സ്യങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും. കടലിലെ ആവാസവ്യവസ്ഥ തകരും.
ഈ പ്രശ്‌നം നിയമസഭയില്‍ ഉയര്‍ന്നുവന്നപ്പോള്‍ യോജിച്ച് നില്‍ക്കാനാകുമോയെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. കടലിന്റെയും വനത്തിന്റെയും സംരക്ഷണത്തിനായി യു.ഡി.എഫുമൊന്നിച്ച് യോജിച്ച പ്രക്ഷോഭത്തിന് തയാറാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ആവര്‍ത്തിച്ചു.
കേന്ദ്ര ബജറ്റില്‍ കേരളത്തിനെ ശക്തമായി അവഗണിച്ചു. കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെ നയത്തിനെതിരേ വലിയതോതിലുള്ള പ്രക്ഷോഭം ആവശ്യമാണ്. ഇതിന്റെ ഭാഗമായി മാര്‍ച്ച് 17-ന് രാജ്ഭവനു മുന്നിലേക്കും മറ്റു ജില്ലകളില്‍ നിയമസഭാമണ്ഡലാടിസ്ഥാനത്തിലും മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. രാജ്യത്ത് ബദല്‍ നയങ്ങള്‍ അവതരിപ്പിച്ച് മുന്നോട്ടുപോകുന്ന ഇടതുസര്‍ക്കാരിനെ തകര്‍ക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും യോജിച്ച് നടത്തുന്ന ശ്രമങ്ങളെ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ മുന്നില്‍ കണ്ടുകൊണ്ട് പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ ഇടതുമുന്നണി സംഘടനാസംവിധാനം ശക്തിപ്പെടുത്തും. തദ്ദേശതെരഞ്ഞെടുപ്പില്‍ നല്ല വിജയവും നേടും.
അതുകഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതും ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരും. വര്‍ധിച്ചുവരുന്ന ലഹരി-മയക്കുമരുന്നു സ്വാധീനത്തിനെതിരേ സംസ്ഥാനത്തുടനീളം വലിയ ബോധവല്‍ക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment