Join News @ Iritty Whats App Group

വിദ്യാര്‍ഥികള്‍ ഏറ്റുവാങ്ങിയത് പൈശാചിക പീഡനമുറകള്‍; വേദനയില്‍ നിലവിളിക്കുമ്പോഴും ചിരിച്ചുകൊണ്ടു പീഡിപ്പിക്കുന്ന സീനിയേഴ്‌സ്

കോട്ടയം: ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് നഴ്‌സിങ് കോളജില്‍ ഒന്നാം വര്‍ഷം വിദ്യാര്‍ഥികള്‍ ഏറ്റുവാങ്ങിയത് പൈശാചിക പീഡനമുറകള്‍. വേദനയില്‍ വാവിട്ടു നിലവിളിക്കുമ്പോഴും ചിരിച്ചുകൊണ്ടു പീഡിപ്പിക്കുന്ന സീനിയേഴ്‌സിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. സംഭവത്തില്‍ രണ്ടും മൂന്നും വര്‍ഷ ബാച്ചിലെ അഞ്ചു വിദ്യാര്‍ഥികള്‍ റിമാന്‍ഡിലാണ്. കൊടിയ പീഡനങ്ങളാണ് മൂന്നു മാസത്തിലേറെയായി വിദ്യാര്‍ഥികള്‍ ഏറ്റുവാങ്ങിയത്. തോര്‍ത്തുകൊണ്ട് കൈ കാലുകള്‍ കട്ടിലിട്ടില്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡനമുറകള്‍.

നെഞ്ചില്‍ രണ്ടിടങ്ങളില്‍ വസ്ത്രം ഉണങ്ങാനുപയോഗിക്കുന്ന ക്ലിപ് ഘടിപ്പിച്ചിരുന്നു. ഈ ക്ലിപ്പില്‍ പിടിച്ച് വലിച്ചു സീനിയേഴ്‌സ് രസിക്കുന്നതു വീഡിയോയില്‍ കാണാം. ഇന്‍സ്ട്രുമെന്റ് ബോക്‌സിലെ ഡിവൈഡര്‍ ഉപയോഗിച്ചു ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തുന്നതും വയറില്‍ വൃത്തം വരയ്ക്കുന്നതും കാണാം. പരാതിക്കാരന്റെ ദേഹമാസകലും ക്രീമും ലോഷനും ഒഴിച്ചു. ഡിവൈഡര്‍ പ്രയോഗത്തിനിടെ വാവിട്ടു നിലവിളിക്കുമ്പോള്‍ മുഖത്തേക്കു ക്രീം ഒഴിച്ചാണ് സീനിയേഴ്‌സ് ആഹ്‌ളാദിക്കുന്നത്. മുഖത്തു ധരിപ്പിച്ചിരുന്ന കണ്ണട ഊരിമാറ്റി ക്രീം പോലെ എന്തോ തേച്ചുപിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രഹസ്യഭാഗത്ത് ഡമ്പല്‍ ഒന്നിനു മുകളില്‍ ഒന്നായി വയ്ക്കുമ്പോള്‍ വിദ്യാര്‍ഥി പുളയുന്നതും ഇതുകണ്ട് സീനിയേഴ്‌സ് ചിരിക്കുന്നതും വീഡിയോയിലുണ്ട്. ഡിസംബര്‍ 13 നു രാത്രി പന്ത്രണ്ടോടെ നടന്ന സംഭവങ്ങളാണിത്.

പീഡനത്തിരയാകുന്ന വിദ്യാര്‍ഥികള്‍ തന്നെയാണു വീഡിയോ റെക്കോഡ് ചെയ്തിരുന്നത്. സീനിയേഴ്‌സിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണു റെക്കോഡ് ചെയ്തതെന്നാണു വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയത്. പീഡനത്തിനിടെ, വീഡിയോ റെക്കോഡ് ചെയ്യുന്ന വിദ്യാര്‍ഥികളും ഭയത്തോടെ സീനിയേഴ്‌സിനോട് സംസാരിക്കുന്നതും വ്യക്തമാണ്. ദൃശ്യങ്ങളിലുള്ള വിദ്യാര്‍ഥിയുടെ കാലില്‍ മുറിവേറ്റ് ചോര വാര്‍ന്നതിന്റെ ലക്ഷണങ്ങളുമുണ്ട്.
ഇത്തരത്തില്‍, ക്രുര പീഡനങ്ങള്‍ നടക്കുമ്പോഴും 24 മണിക്കൂറും ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്നു പറയുന്ന ഹൗസ് കീപ്പര്‍ ഒന്നുമറിഞ്ഞിരുന്നില്ലെന്നു പറയുന്നതിലും ദുരുഹതയുള്ളതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രതികളിലൊരാള്‍ ഇടതു വിദ്യാര്‍ഥി യൂണിയന്‍ നേതാവായിരുന്നുവെന്നതും പരാതി പറയുന്നതില്‍നിന്നു പിന്തിരിയാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സീനിയര്‍ വിദ്യാര്‍ഥികളായ മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍ (20), വയനാട് നടവയല്‍ പുല്‍പ്പള്ളി ഞാവലത്ത് ജീവ (19), മലപ്പുറം മഞ്ചേരി കച്ചേരിപ്പടി റിജില്‍ജിത്ത് (20), വണ്ടൂര്‍ കരുമാരപ്പറ്റ രാഹുല്‍ രാജ് (22), കോരുത്തോട് മടുക്ക നെടുങ്ങാട് വിവേക് (21) എന്നിവരെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. സി.പി.എം. അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ (കെ.ജി.എസ്.എന്‍.എ.) സംസ്ഥാന സെക്രട്ടറിയായിരുന്നു രാഹുല്‍ രാജ്. സംഭവത്തിനു പിന്നാലെ രാഹുലിനെ സംഘടനയില്‍നിന്നു പുറത്താക്കി.

Post a Comment

Previous Post Next Post
Join Our Whats App Group