Join News @ Iritty Whats App Group

വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് നിർദേശിച്ച് സൗദി അറേബ്യ സുപ്രീം കോടതി

വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് നിർദേശിച്ച് സൗദി അറേബ്യ സുപ്രീം കോടതി


റിയാദ്: സൗദി അറേബ്യയിൽ വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് സുപ്രീം കോടതിയുടെ ആഹ്വാനം. ന​ഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ ചന്ദ്രപ്പിറവി നിരീക്ഷിക്കാം. കൂടാതെ, ഇത് ദൃശ്യമാകുന്നവർ വിവരം സമീപത്തെ കോടതിയെയോ ബന്ധപ്പെട്ട അതോറിറ്റികളെയോ അറിയിക്കുകയും വേണം. നാളെ മാസപ്പിറവി കാണാൻ സാധ്യതയുണ്ടെന്നാണ് ​ഗോള ശാസ്ത്ര വിഭാ​ഗം അഭിപ്രായപ്പെട്ടിരുന്നത്. അങ്ങനെ ദൃശ്യമായാൽ ശനിയാഴ്ച റമദാൻ ഒന്ന് ആയി കണക്കാക്കി വ്രതം ആരംഭിക്കും. നാളെ ചന്ദ്രക്കല ദൃശ്യമായില്ലെങ്കിൽ ഞായറാഴ്ചയായിരിക്കും നോമ്പ് ആരംഭിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group