കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ആള്‍ക്കാരെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങി. ഇന്ന് പുലര്‍ച്ചെയാണ് ഒരു സ്ത്രീയുടെയും രണ്ടു പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മരിച്ച മൂന്ന് പേരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പുലര്‍ച്ചെ 5.20 ന് പോകുന്ന കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ ആണ് ഇടിച്ചതെന്നാണ് വിവരം. പുലര്‍ച്ചെ ട്രെയിന്‍ പോകുമ്പോള്‍ മുന്നിലേക്ക് മൂന്ന് പേര്‍ ചാടുകയായിരുന്നു എന്നാണ് ലോക്കോപൈലറ്റ് അറിയിച്ച വിവരം.
ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയിവെ ഗേറ്റിന് സമീപമാണ് സംഭവം. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചത് അമ്മയും മക്കളുമാണെന്ന് സംശയമുണ്ട്.
ശരീര ഭാഗങ്ങള്‍ ചിന്നിത്തെറിച്ച നിലയിലായിരുന്നു. സ്ത്രീയുടേയും ഒരു കുട്ടിയുടേയും ചെരുപ്പുകള്‍ ട്രാക്കില്‍ കിടക്കുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ആരാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് പോലീസ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീകസമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ മനശ്ശാസ്ത്ര വിദഗ്ദ്ധരെ സമീപിക്കുക.)
Post a Comment