ഇരിട്ടി: ആറളം പുനരധിവാസ മേഖയില്‍ വീടുകള്‍ക്ക് നേരെയുള്ള കാട്ടാനയുടെ ആക്രമണം തുടരുന്നു. പത്താം ബ്ലോക്കിലെ ഷൈല - കൃഷ്ണൻ ദമ്ബതികളുടെ വീടിന്‍റെ വാതില്‍ കഴിഞ്ഞ ദിവസം കാട്ടാന തകർത്തു.
പുലർച്ചെ മൂന്നിനായിരുന്നു സംഭവം. പത്താം ബ്ലോക്കിലെ ഫ്ലോട്ട് നമ്ബർ 685 വീടിന് നേരെയായിരുന്നു കാട്ടാനയുടെ കലി. മുറ്റത്തു നിന്നിരുന്ന കവുങ്ങ് തകർത്ത ശേഷമായിരുന്നു ആന വീടിന് നേരെ തിരിഞ്ഞത്.
ഈ സമയം ഷൈലയും കൃഷ്ണനും വീട്ടിനുള്ളതില്‍ ഉറക്കത്തിലായിരുന്നു. വീടിന് സമീപത്തുനിന്നും ശബ്ദം കേട്ട് ഞെട്ടി ഉണർന്ന ഇരുവരും ജനലിലൂടെ നോക്കുമ്ബോഴാണ് തുമ്ബികൈകൊണ്ട് കാട്ടാന വീടിന്‍റെ വാതില്‍ തകർക്കുന്നത് കാണുന്നത്. ഉടൻതന്നെ ആനയുടെ ശ്രദ്ധയില്‍പ്പെടാതെ രണ്ടുപേരും മറ്റൊരു മുറിയിലേക്ക് ഓടി മാറിയതുകൊണ്ട് അദ്ഭുതകരമായി രക്ഷപെടുകയായിരുന്നു.
ഭയന്നുവിറച്ച വൃദ്ധ ദമ്ബതികള്‍ വെളിയില്‍ ഇറങ്ങാൻ കഴിയാതെ വീട്ടിനുള്ളില്‍തന്നെ കഴിച്ചുകൂട്ടിയത് മണിക്കൂറുകളാണ്. ഫോണ്‍ ഉപയോഗിക്കാൻ അറിയാത്ത ഇവർ സഹായത്തിനായി അയാള്‍ ആരെയും വിവരം അറിയിക്കാൻ കഴിയാതെ മുറിക്കുള്ളില്‍ തന്നെ മണിക്കൂറുകള്‍ കഴിച്ചുകൂട്ടുകയായിരുന്നു. നേരം പുലർന്ന ശേഷം സമീപത്തെങ്ങും ആനയിലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സമീപവാസികളോട് സംഭവം പറയുന്നത്.
Post a Comment