Join News @ Iritty Whats App Group

ഒമ്പതുകാരി കാറിടിച്ച് കോമയിലായ സംഭവം ; പ്രതി ഷെജില്‍ കോയമ്പത്തൂരില്‍ പിടിയില്‍

വടകര: ഒമ്പതുവയസ്സുകാരി ദുഷാനയെ ഇടിച്ച് കോമയിലാക്കിയ സംഭവത്തില്‍ പ്രതി ഷെജില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. വടകരയില്‍ നിന്നുള്ള പോലീസ് സംഘത്തിന് പ്രതിയെ ഉടന്‍ കൈമാറും. 2024 ഫെബ്രുവരി 17 ന് നടന്ന സംഭവത്തില്‍ പ്രതി പിടിയിലാകുന്നത് മാസങ്ങക്ക് ശേഷമാണ്. അപകടത്തിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു.

പെണ്‍കുട്ടിക്കൊപ്പം അപകടത്തില്‍ പരിക്കേറ്റ മുത്തശ്ശി ബേബി മരിച്ചിരുന്നു. ബന്ധുവീട്ടിലേക്ക് പോകുന്നതിനായി ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോള്‍ വടകരയ്ക്ക് സമീപം ചോറോട് വെച്ച് കുട്ടിയേയും അമ്മൂമ്മയേയും കാര്‍ ഇടിച്ചത്. അപകടത്തിന് ശേഷം ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. പിന്നാലെ മാര്‍ച്ച് 14 ന് പ്രതി വിദേശത്തേക്ക് കടക്കുകയും ചെയ്തിരുന്നു.

അപകടം നടന്ന് പത്ത് മാസത്തിന് ശേഷമാണ് കാര്‍ കണ്ടെത്തുന്നത്. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കായിരുന്നു ഷെജിലിനെതിരേ കേസെടുത്തിരിക്കുന്നത്. ഷെജീലിന്റെ കുടുംബവും അപകടം നടക്കുമ്പോള്‍ കാറില്‍ ഉണ്ടായിരുന്നു. പിന്‍സീറ്റില്‍ ഇരുന്നു കുട്ടികള്‍ മുന്നിലിരിക്കണമെന്ന് വാശിപിടിച്ചെന്നും ആ സംഭാഷണത്തിലേക്ക് ശ്രദ്ധ പോയ സമയത്താണ് അപകടം ഉണ്ടായതെന്നാണ് അന്ന് പൊലീസ് വിശദീകരിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group