Join News @ Iritty Whats App Group

ആറളംഫാം ഭൂമി പാട്ടത്തിന് നല്‍കിയ സംഭവം നിയമപോരാട്ടത്തിലേക്ക്

കേരിട്ടി: ആറളം ഫാം ഭൂമി പാട്ടത്തിന് നല്‍കിയ സംഭവം നിയമ പോരാട്ടത്തിലേക്ക്. പൊതുപ്രവർത്തകർ നല്‍കിയ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച്‌ സർക്കാരിന് നോട്ടീസയച്ചു.

സർക്കാർ രണ്ടാഴ്ച സമയം ചോദിച്ചു. 

ആറളം കാർഷിക ഫാമിലെ ഭൂമി ദീർഘകാലത്തേക്ക് സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പാട്ടത്തിന് നല്‍കിയ മാനേജ്മെന്‍റിന്‍റെ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി. ജോസും അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രടറി സി.പി. ഷൈജനും ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയാണ് സർക്കാരിനോട് വിശദീകരണം തേടിയത്. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group