ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ നാല് തീവ്രത രേഖപ്പെടുത്തി. പുലര്‍ച്ചെ 5.37 നാണ് ഭൂചലനം ഉണ്ടായത്. ഡല്‍ഹിയാണ് പ്രഭവകേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്നും 5 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. മുന്‍കരുതലെന്ന നിലയില്‍ ആളുകള്‍ പലരും വീടുകളില്‍ നിന്ന് ഇറങ്ങിയോടി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ശക്തമായ ഭൂചലനം ഉണ്ടാകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡെല്‍ഹി-എന്‍സിആര്‍ ഭൂകമ്പ മേഖല നാലില്‍ ല്‍ സ്ഥിതി ചെയ്യുന്നതിനാല്‍ മിതമായതും ശക്തവുമായ ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്നതാണ്.
Post a Comment