ന്യൂഡല്‍ഹി : മൂന്ന് എ.എ.പി കൗൺസിലർമാർ കൂറുമാറിയതോടെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി.ഇതോടെ രാജ്യതലസ്ഥാനത്ത് ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്ന ബി.ജെ.പി നീക്കത്തിന് കരുത്തേറി. തലസ്ഥാനത്ത് ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഭരണമുമുണ്ടാകുമെന്ന് ഡൽഹി ബി.ജെ.പി. അധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ പറഞ്ഞു. കൂടുതൽപ്പേർ എ.എ.പി. വിട്ടെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അനിത ബസോയ (ആന്‍ഡ്രൂസ് ഗഞ്ച്), നിഖില്‍ ചപ്രാന (ഹരി നഗര്‍), ധരംവീര്‍ (ആര്‍കെ പുരം) എന്നിവര്‍ പാര്‍ട്ടി വിട്ടത്. ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കാനിരിക്കുകയാണ്.2024 നവംബറില്‍ നടന്ന അവസാന മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപി മൂന്ന് വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. മൂന്ന് കൗണ്‍സിലര്‍മാര്‍ കൂടി ചേര്‍ന്നതോടെ, ബിജെപിയുടെ അംഗബലം ഇപ്പോള്‍ എഎപിയേക്കാള്‍ ഉയര്‍ന്നു
എ.എപിയുടെ മൂന്ന് കൗണ്‍സിലര്‍മാരും ബി.ജെ.പിയുടെ എട്ടംഗങ്ങളും നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. മറ്റൊരംഗമായ കമൽജീത് സെഹ് രാവത് എം.പിയാവുകവുകയും ചെയ്തു. ഇതോടെ 12 ഒഴിവുകളാണ് നിലവിൽ എം.സി.ഡിയിൽ ഉള്ളത്. ഒഴിവുകളുണ്ടെങ്കിലും മേയർ തിരഞ്ഞെടുപ്പിനെ അത് ബാധിക്കില്ല. നിലവിലെ അംഗബലം വെച്ച് ബിജെപിക്ക് ഭരണം പിടിക്കാനാകുമെന്നാണ് വിലയിരുത്തൽ .2022 ലെ എംസിഡി തിരഞ്ഞെടുപ്പില്‍ എഎപി 134 വാര്‍ഡുകളും ബിജെപി 104 വാര്‍ഡുകളും കോണ്‍ഗ്രസിന് ഒമ്പതും സ്വതന്ത്രര്‍ക്ക് മൂന്ന് വാര്‍ഡുകളും ലഭിച്ചു.
Post a Comment