Join News @ Iritty Whats App Group

ഭൂമി തരം മാറ്റൽ ചെലവേറും; 25സെന്‍റില്‍ അധികമായാൽ മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീം കോടതി


സംസ്ഥാനത്ത് ഇനി ഭൂമി തരം മാറ്റൽ ചെലവേറും. സംസ്ഥാന സർക്കാരിന്‍റെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. വസ്തു 25സെന്‍റില്‍ അധികമെങ്കിൽ മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീല്‍ പരിഗണിച്ചാണ് പുതിയ ഉത്തരവ്. ഭൂമി തരംമാറ്റ ഫീസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. 25 സെന്‍റില്‍ കൂടുതല്‍ തരംമാറ്റുമ്പോള്‍ അധിക ഭൂമിയുടെ ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.

2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 27 ( എ) പ്രകാരം തരംമാറ്റം ഫീസ് കണക്കാക്കുന്നതിൽ നിന്ന് 25 സെന്‍റ് ഒഴിവാക്കാമെന്നയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. ആയതിനാൽ ഇനിമുതൽ 25 സെന്‍റില്‍ കൂടുതല്‍ തരംമാറ്റുമ്പോള്‍ മൊത്തം ഭൂമിക്കും ഫീസ് നൽകേണ്ടി വരും.

Post a Comment

Previous Post Next Post
Join Our Whats App Group