Join News @ Iritty Whats App Group

സ്ത്രീകളുടെ അക്കൗണ്ടില്‍ 2500 രൂപ അടുത്ത മാസം മുതല്‍; രേഖാ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു


ന്യൂഡല്‍ഹി; ഡല്‍ഹി മുഖ്യമന്ത്രിയായി ബിജെപിയുടെ രേഖാ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. രേഖാ ഗുപ്ത ഡല്‍ഹിയിലെ നാലാമത്തെ വനിത മുഖ്യമന്ത്രിയാണ്.സുഷമാ സ്വരാജിന് ശേഷം ബിജെപിയില്‍ നിന്നും മുഖ്യമന്ത്രി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ നേതാവ് കൂടിയാണ് രേഖ.

മുന്‍മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനായ പര്‍വേശ് വര്‍മയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ വനിതാ നേതാവ് മുഖ്യമന്ത്രിയാകട്ടെ എന്ന ആര്‍എസ്എസിന്റെയും ബിജെപി കേന്ദ്രനേതൃത്വത്തിന്റെയും തീരുമാനപ്രകാരമാണ് രേഖ ഗുപ്തയെ സഭാനേതാവായി തെരഞ്ഞെടുത്തത്. 26 വര്‍ഷത്തിന് ശേഷമാണ് ബിജെപി രാജ്യ തലസ്ഥാനത്ത് വീണ്ടും ഭരണത്തിലെത്തുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group