Join News @ Iritty Whats App Group

ഇരിട്ടി പുതിയ ബസ്റ്റാന്റിലെ കൂൾബാറിൽ തീപ്പിടുത്തം; തുടക്കത്തിൽ തീക്കെടുത്താനായത് മൂലം വൻ അപകടം ഒഴിവായി


ഇരിട്ടി പുതിയ ബസ്റ്റാന്റിലെ കൂൾബാറിൽ തീപ്പിടുത്തം; 
തുടക്കത്തിൽ തീക്കെടുത്താനായത് മൂലം വൻ അപകടം ഒഴിവായി 



ഇരിട്ടി: ഇരിട്ടി പുതിയ ബസ് സ്റ്റാന്റിനകത്തെ കെട്ടിട സമുച്ചയത്തിലെ കൂൾബാറിൽ തീപ്പിടുത്തം. തീപ്പിടുത്തം തുടക്കത്തിൽ ത്തന്നെ കാണാനായതും നാട്ടുകാരുടേയും അഗ്നിശമന സേനയുടെയും പെട്ടെന്നുള്ള ഇടപെടലും മൂലം തീ ക്കെടുത്തുന്നതിന് സഹായമായതോടെ വലിയ അപകമാണ് ഒഴിവായത്. 


വ്യാഴാഴ്ച രാത്രി 10 മണിയോടെ ബസ്റ്റാന്റിനകത്ത് പ്രവർത്തിച്ചുവരുന്ന നൈസ് കൂൾബാറിലാണ് തീപിടുത്തമുണ്ടായത്. ഈ സ്ഥാപനത്തിലേക്ക് വൈദ്യുതി നൽകുന്ന വൈദ്യുത പോസ്റ്റിൽ ചെറിയ പൊട്ടിത്തെറിയും സർവീസ് വയറുകളും മറ്റും കത്തുന്നതായി കടയടച്ചു ബസ് സ്റ്റാന്റിന് സമീപം നിൽക്കുകയായിരുന്ന റാറാവീസ് കൂൾബാറിലെ മുഹമ്മദ് അഷ്‌റഫിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ നൈസ് കൂൾ ബാറിനകത്തും തീപ്പടരുന്നതായി മനസ്സിലാക്കിയ മുഹമ്മദ് കെ എസ് ഇ ബി അധികൃതരെയും ഇരിട്ടി അഗ്നിശമനസേനയെയും വിവരമറിയിക്കുകയായിരുന്നു. ഇതിനിടയിൽ വിവരമറിഞ്ഞെത്തിയ നാട്ടുകാരും വെള്ളമൊഴിച്ച് തീക്കെടുത്താൻ ശ്രമം നടത്തുന്നതിനിടെ അഗ്നിശമനസേനയും സ്ഥലത്തെത്തി തീ പൂർണ്ണമായും അണക്കുകയായിരുന്നു . 


വസ്ത്ര ശാലകളും മറ്റു നിരവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിലാണ് തീപ്പിടുത്തമുണ്ടായത്. കൂൾബാറിനകത്ത് മൂന്നോളം ഗ്യാസ് സിലിണ്ടറുകളും ഉണ്ടായിരുന്നു. ഈ സമയം ബസ് സ്റ്റാന്റ് പരിസരത്തു ആളുകൾ ഉണ്ടായിരുന്നതും തീ പെട്ടെന്ന് നിയന്ത്രമാക്കാൻ കഴിഞ്ഞതുമാണ് വൻ അപകടം ഒഴിവായത്. അൽപ്പം കൂടി കഴിഞ്ഞായിരുന്നെങ്കിൽ തീപ്പിടുത്തം ആരുടെയും ശ്രദ്ധയിൽ പ്പെടില്ലായിരുന്നു. കൂൾബാറിലെ വൈദ്യുതി മീറ്ററും ബോർഡും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.

Post a Comment

Previous Post Next Post
Join Our Whats App Group