സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ക്യാമറയില്‍ ചിത്രീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അടുത്ത ദിവസം ടാബ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ലൈസന്‍സ് സ്‌പോട്ടില്‍ നല്‍കാന്‍ ഉദ്ദേശിച്ചാണ് ടാബ് വിതരണം.
അതേസമയം കെഎസ്ആര്‍ടിസിയില്‍ ശമ്പളത്തേക്കാള്‍ കൂടുതല്‍ പെന്‍ഷനാണ് നല്‍കുന്നതെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. താനാണ് കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക കണക്ക് നോക്കുന്നത്. ഒന്നാം തീയതി ശമ്പളം നല്‍കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ 1ാം തീയതി ശമ്പള വിതരണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ നഷ്ടം കുറഞ്ഞതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്ആര്‍ടിസിയില്‍ മൂന്ന് മാസം കൊണ്ട് പൂര്‍ണമായും കമ്പ്യൂട്ടര്‍ വത്കരണം പൂര്‍ത്തിയാക്കും. 5 ദിവസത്തില്‍ കൂടുതല്‍ ഒരു ഫയല്‍ വെക്കാന്‍ സാധിക്കില്ല. ഉടന്‍ തീര്‍പ്പാക്കാനും നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
Post a Comment