Join News @ Iritty Whats App Group

ചിലര്‍ തന്നെ ചതിച്ചെന്ന് ആക്ഷേപം ; പോലീസ് ക്യാംപില്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചയാളുടെ ആത്മഹത്യാകുറിപ്പ്






മലപ്പുറം: പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പീഡനമെന്ന പ്രതിപക്ഷ ആരോപണം ശക്തമാകുന്നതിനിടയില്‍ അരിക്കോട് സായുധ പോലീസ് ക്യാംപില്‍ ആത്മഹത്യ ചെയ്ത കമാന്റോ ഉദ്യോഗസ്ഥന്റെ ആത്മഹത്യാകുറിപ്പ് പുറത്ത്. രണ്ട് സുഹൃത്തുക്കളുടെയും ഒരു ഉന്നത ഉദ്യോഗസ്ഥന്റെയും പേരുകളും ചിലര്‍ തന്നെ ചതിച്ചെന്നും ആത്മഹത്യാകുറിപ്പിലുണ്ട്.



അരീക്കോട് സായുധ പൊലീസ് ക്യാംപില്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ ഉദ്യോഗസ്ഥന്‍ വിനീതിന്റെ ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു വിനീത് മരിച്ചത്. സംഭവത്തിന് പിന്നാലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെതിരേ രൂക്ഷ ആരോപണവുമായി ടി.സിദ്ധിഖ് എംഎല്‍എ രംഗത്ത് വന്നിട്ടുണ്ട്. മനുഷ്യത്വരഹിതമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് ചൂണ്ടിക്കാട്ടിയ സിദ്ധിഖ് മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.



പോലീസുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു. ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ പോലും അവധി അനുവദിച്ചില്ല. ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വിനീത് നേരിട്ട് പീഡനങ്ങളെ കുറിച്ചുള്ള സന്ദേശങ്ങള്‍ ബന്ധുക്കളുടെ പക്കല്‍ ഉണ്ടെന്നും ടി സിദ്ധിഖ് പറഞ്ഞു. മലപ്പുറം എസ്ഒജി ക്യാമ്പിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുെമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group