Join News @ Iritty Whats App Group

ബലാത്സം​ഗ കേസ്; മോൺസൺ മാവുങ്കലിനെ വെറുതെ വിട്ട് എറണാകുളം പോക്സോ കോടതി


കൊച്ചി: ബലാത്സ​ഗം​ഗ കേസിൽ മോൺസൺ മാവുങ്കലിനെ വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ്. മോൺസൻ്റെ മാനേജരായി ജോലി ചെയ്തിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു കേസ്. 


മോൺസൺ പ്രതിയായ രണ്ടാം പോക്സോ കേസിലും വെറുതെ വിട്ടിരുന്നു. പെരുമ്പാവൂർ പോക്സോ കോടതിയുടേതായിരുന്നു വിധി. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മോൻസൺ മാവുങ്കലിന്റെ മാനേജറായിരുന്നു ഒന്നാം പ്രതിയായ ജോഷി. മോൻസൺ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്. മോൻസൺ മാവുങ്കലിനെ ശിക്ഷിച്ച പോക്സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നൽകിയത്. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോൻസണിനെതിരെ രജിസ്റ്റർ ചെയ്തിട്ടുളളത്

Post a Comment

Previous Post Next Post
Join Our Whats App Group