Join News @ Iritty Whats App Group

സന്നിധാനത്ത് ഫ്‌ളൈ ഓവറിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയ ഭക്തന്‍ മരിച്ചു



പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഫ്‌ളൈ ഓവറിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി കുമാര്‍(40) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സന്നിധാനത്തെ ഫ്‌ളൈഓവറിന്റെ ഷീറ്റിട്ട മേല്‍ക്കൂരയില്‍നിന്ന് 20 അടിയോളം താഴ്ചയിലേക്ക് ഇയാള്‍ ചാടിയത്.

അപകടത്തില്‍ പരിക്കേറ്റ ഇയാളെ ഇന്നലെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൈയ്ക്കും കാലിനും പൊട്ടല്‍ ഏറ്റതായി ശബരിമല എഡിഎം അരുണ്‍ എസ് നായര്‍ അറിയിച്ചിരുന്നു. സന്നിധാനം ആശുപത്രിയില്‍ നിന്നും പമ്പ ഗവ. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. സിടിസ്‌കാന്‍ ഉള്‍പ്പെടെ കൂടുതല്‍ പരിശോധനകള്‍ ആവശ്യമായതിനാലാണ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്.

തീര്‍ത്ഥാടകന്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണോ എന്ന് സംശയമുണ്ടായിരുന്നു. വീണതിന് ശേഷം ഇയാള്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നത്. തിരിച്ചറിയല്‍ രേഖ വെച്ചാണ് തീര്‍ത്ഥാടകന്റെ വിവരങ്ങള്‍ സ്ഥിരീകരിച്ചത്. കുമാര്‍ രണ്ടു ദിവസമായി സന്നിധാനത്ത് തുടരുന്നതായി പോലീസ് ഇന്നലെ അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group