Join News @ Iritty Whats App Group

വിദ്യാർത്ഥികൾക്ക് കാർ നൽകിയത് സൗഹൃദത്തിന്റെ പേരിൽ അല്ലാതെ വാടകയ്ക്കല്ല; പ്രതികരണവുമായി വാഹന ഉടമ


ആലപ്പുഴ : കളർകോട് വാഹനാപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥികൾക്ക് കാർ നൽകിയത് വാടകയ്ക്കല്ലെന്ന് വിദ്യാർത്ഥി മുഹമ്മദ് ജബ്ബാറുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് സിനിമയ്ക്ക് പോകാനായി കാർ നൽകിയത്. മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് കഴിഞ്ഞ രണ്ടുമാസമായുള്ള പരിചയമാണ് മുഹമ്മദ് ജബ്ബാറുമായി തനിക്കുള്ളതെന്നും . സംഭവത്തിൽ അമ്പലപ്പുഴ പോലീസ് വാഹന ഉടമ ഷാമിൽ ഖാന്റെ മൊഴിയെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി ഏഴരയോടെയാണ് വാഹനം കൈമാറിയത്. മഴയായതുകൊണ്ട് വാഹനം നൽകണമെന്ന് മുഹമ്മദ് ജബ്ബാർ തന്നോട് ആവശ്യപ്പെടുകയായിരുന്നു.അതുകൊണ്ട് തന്നെ വീട്ടിലെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ടവേര കാറാണ് നൽകിയിരുന്നത്.വണ്ടിയിൽ ആവശ്യത്തിനുള്ള ഡീസൽ അടിക്കാമെന്നും തനിക്കും മറ്റ് അഞ്ച് സുഹൃത്തുക്കൾക്കും സിനിമയ്ക്ക് പോകണമെന്നുമാണ് തന്നോട് പറഞ്ഞതെന്നും ഷാമിൽ ഖാൻ പ്രതികരിച്ചു.

2010 രജിസ്ട്രേഷനാണ് വാഹനം. വാഹനത്തിന്‍റെ പേപ്പറുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. റെന്‍റ് എ കാര്‍ അല്ലെങ്കില്‍ റെന്‍റ് എ കാബ് എന്ന തരത്തിലുള്ള ലൈസന്‍സ് വാഹനത്തിനില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 14 വർഷത്തെ പഴക്കമാണ് വാഹനത്തിനുള്ളത് എയർ ബാഗും ഇല്ലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

അതേസമയം ഷവർലെറ്റിന്റെ ടവേര വാഹനത്തിന് സെവൻ സീറ്റർ കപ്പാസിറ്റിയാണുള്ളത്. എന്നാല്‍ ഇതില്‍ 11 പേരാണ് അപകടസമയത്ത് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു അപകടം. മരിച്ചവര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്.

Post a Comment

Previous Post Next Post
Join Our Whats App Group