Join News @ Iritty Whats App Group

തെലങ്കാനയിൽ വീണ്ടും ​ദുരഭിമാനക്കൊല; ഇതര ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച പൊലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി




തെലങ്കാനയിൽ ഇതര ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചെന്നാരോപിച്ച് പൊലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. മറ്റൊരു ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമായത്. ഹയാത്ത് നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ നാഗമണി ആണ് കൊല്ലപ്പെട്ടത്. 

സഹോദരൻ പരമേശ് ആണ് നാഗമണിയെ വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ നാഗമണി മരിച്ചു. ആക്രമണം നടത്തിയതിന് ശേഷം പരമേശ് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഒളിവിൽ പോയ പരമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group